മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും - മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍  സര്‍ക്കാര്‍ പദ്ധതികള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . ശരീരത്തിന്‍റെ ആരോഗ്യം എത്രത്തോളം പ്രധാനമാണ്, അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്‍റെ വരും വർഷങ്ങളിലെ പ്രധാന ദൗത്യങ്ങളിലൊന്ന് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയെന്നതാണെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശരീരത്തിന്‍റെ ആരോഗ്യംപോലെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. അതിനാല്‍ മാനസികാരോഗ്യത്തെ സംബന്ധത്തിച്ചുള്ള അവബോധം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. പലപ്പോഴും ഇതൊരു രോഗമാണെന്നും ചികിത്സിച്ചാൽ ആ രോഗം ഭേദമാകുമെന്നും തിരിച്ചറിയാതെയാണ് ജനങ്ങള്‍ ജീവിക്കുന്നത്. അതിനാല്‍ മാനസികാരോഗ്യത്തെക്കുറിച്ച് ബോധവും ബോധ്യവും പൊതുസമൂഹത്തിനുണ്ടാകണം. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും പ്രധാനമാണ്.പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തെ മാതൃകാ മാനസികാരോഗ്യ കേന്ദ്രമാക്കി മാറ്റാനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അതേസമയം, മാനസികാരോഗ്യ സേവനങ്ങൾ പ്രാഥമികാരോഗ്യതലത്തിൽ തന്നെ ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഈ രംഗത്ത് സംസ്ഥാനം ഏറെ മുൻപന്തിയിലാണ് ഉള്ളത്. എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടി നടപ്പിലാക്കി. ഇതുവഴി സംസ്ഥാനത്ത് 291 മാനസികാരോഗ്യ ക്ലിനിക്കുകൾ മാസംതോറും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലുമായി നടത്തിവരുന്നു. ഇതിലൂടെ നാൽപതിനായിരത്തിലധികം രോഗികൾക്ക് ചികിത്സയും മറ്റ് മാനസിക ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. ഇതിനു പുറമേ മാനസികാരോഗ്യ സേവനങ്ങൾ കൂടുതൽ പ്രാഥമികാരോഗ്യ തലത്തിൽ തന്നെ ലഭ്യമാക്കുന്നതിനായി ആർദ്രം മിഷന്റെ ഭാഗമായി 'സമ്പൂർണ മാനസികാരോഗ്യം', 'ആശ്വാസം', 'അമ്മ മനസ്', 'ജീവരക്ഷ' പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്- മന്ത്രി കൂട്ടിചേര്‍ത്തു 

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More