വാഷിംഗ്‌ടണ്‍: ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പച്ചമാംസം കഴിച്ചുജീവിക്കുന്ന അമേരിക്കന്‍ യുവാവിന്റെ ഡയറ്റ് വൈറലായി. അമേരിക്കയിലെ നെബ്രാസ്കയിലെ വെസ്റ്റന്‍ റോവ് വേവിയ്ക്കാതെ പച്ചയ്ക്കാണ് വെസ്റ്റന്‍ റോവ് കഴിക്കുന്നത്. ഇറച്ചി മാത്രമല്ല മുട്ടയും പച്ചക്കറികളും കഴിക്കുന്നത് വേവിയ്ക്കാതെ തന്നെ. ഉച്ചഭക്ഷണം കാല്‍ കിലോ ഇറച്ചിയാണ്. ഇത് വേവിയ്ക്കില്ല എന്നുമാത്രമല്ല ഉപ്പും ചേര്‍ക്കില്ല. വെസ്റ്റന്‍ റോവ് തന്റെ ഭക്ഷണശീലങ്ങള്‍ പൊതുജനങ്ങള്‍ക്കും ഡയറ്റ് പാലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കുവെയ്ക്കാനായി ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിട്ടുണ്ട്. 'ദി നാച്ചുറല്‍ ഹുമന്‍ ഡയറ്റ്' എന്നാണ് ചാനലിന്റെ പേര്.
തന്റെ സുഹൃത്തുക്കളുടെ ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന പച്ച മുട്ടയും ഫ്രഷ് മാംസവുമാണ് താന്‍ കഴിക്കാറുള്ളത് എന്ന് വെസ്റ്റന്‍ റോവ് പറയുന്നു. പച്ചക്കറികള്‍ താന്‍ തന്നെ കൃഷിചെയ്ത് ഉണ്ടാക്കുകയാണ്. അതിനാല്‍ മായം ചേരുന്നതിനെ കുറിച്ചോ രാസവളങ്ങളെ കുറിച്ചോ വ്യാകുലപ്പെടേണ്ടതില്ല. പച്ച മാംസത്തില്‍ ഉണ്ടാകാറുള്ള ബാക്ടീരിയകള്‍ മനുഷ്യ ശരീരത്തിന് ദോഷം ചെയ്യില്ലേ എന്ന ചോദ്യത്തിനുമുണ്ട് വെസ്റ്റന്‍ റോവിന് ഉത്തരം. കൂടിയ താപനിലയില്‍ പാചകം ചെയ്‌താല്‍ മാത്രമേ ഇറച്ചിയിലുള്ള അപകടകാരിയായ 'സല്‍മാണല്ല' എന്ന ബാക്ടീരിയ നശിക്കൂ എന്ന വാദം ഗൌരവത്തില്‍ എടുക്കേണ്ടതില്ല എന്നാണ് റോവ് പറയുന്നത്. ഈ ബാക്ടീരിയ പച്ച ഇറച്ചിയില്‍ കൂടിയ തോതില്‍ അടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ പച്ചമാംസത്തീറ്റ അപകടകരവുമല്ല എന്ന് വെസ്റ്റന്‍ റോവ് സാക്ഷ്യം പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
വെസ്റ്റന്‍ റോവ് ഏറ്റവും കൂടിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് ഉച്ചയ്ക്ക് തന്നെയാണ്. കാല്‍ക്കിലോ ഇറച്ചിക്കൊപ്പം അഞ്ചാറ് മുട്ടയും അദ്ദേഹം കഴിക്കും. ഒപ്പം ബട്ടറും പഴവും കാണും. രാത്രിയില്‍ വേവിച്ച കിഴങ്ങാണ് സ്പെഷ്യല്‍. കഴിഞ്ഞ മൂന്നുമാസമായി ഈ ഡയറ്റ് പരീക്ഷിക്കാന്‍ തുടങ്ങിയിട്ട്. ഈ ഡയറ്റ് മൂലം തനിക്ക് പതിവില്‍ കവിഞ്ഞ ഉത്സാഹവും ഊര്‍ജ്ജവും ലഭിക്കുന്നുണ്ട്. ഇനിയൊരിക്കലും വേവിച്ച ഭക്ഷണം കഴിക്കില്ലെന്നും വെസ്റ്റന്‍ റോവ് ആണയിടുന്നു.