തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പ് നാളെ ഏറ്റെടുക്കും

തിരുവനന്തപുരം:  തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം നാളെ എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി വി രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി മധുസുദന റാവു ഔദ്യോഗികമായി ചുമതലയേല്‍ക്കും. 50 വര്‍ഷത്തെ നടത്തിപ്പിനുളള കരാറാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിലവിലുളള ജീവനക്കാര്‍ക്ക് മൂന്ന് വര്‍ഷം വരെ ജോലിയില്‍ തുടരാം. അതിനുശേഷം അദാനി എയര്‍പോര്‍ട്ട്‌സിന്റെ ഭാഗമാവുകയോ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുളള മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറുകയോ ചെയ്യാം.

വിമാനത്താവളത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് അദാനി ഗ്രൂപ്പിന്റെ ആദ്യ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം. ഇതുമായി ബന്ധപ്പെട്ട് കേരളാ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനിടെ അദാനി ഗ്രൂപ്പ് വിമാനത്താവളത്തിന്റെ ചുമതല ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സമരം ആരംഭിച്ചുകഴിഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ധനസമാഹരണ പാക്കേജിന്റെ ഭാഗമായി കേരളത്തിലെ ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ് (എച്ച് എല്‍ എല്‍), ഭാരത് എര്‍ത്ത് മൂവേഴ്‌സ് (ബി ഇ എം എല്‍) എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിക്കുന്ന സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടവ. 

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

മഴ ശക്തമാകും; മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിര്‍ദ്ദേശം

More
More
Web Desk 15 hours ago
Keralam

ഒറ്റധർമം: നാരായണ ഗുരു ബുദ്ധനെയും ലാവോ സുവിനെയും പോലെ- നിസാര്‍ അഹമദ്

More
More
Web Desk 17 hours ago
Keralam

തിയേറ്ററുകള്‍ ഈ മാസം 25 ന് തുറക്കും

More
More
Web Desk 19 hours ago
Keralam

മൂന്ന് വര്‍ഷത്തിനുശേഷം ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

More
More
Web Desk 20 hours ago
Keralam

പെണ്‍കുട്ടികള്‍ ക്ലീനിങും കുക്കിങും അറിഞ്ഞിരിക്കണമെന്ന പരാമര്‍ശത്തില്‍ മുക്തക്കെതിരെ പരാതി

More
More
Web Desk 20 hours ago
Keralam

'ഇരുപത് മിനിറ്റോളം ഞാന്‍ അവിടുണ്ടായിരുന്നവരോട് മാറി മാറി സോറി പറഞ്ഞിട്ടുണ്ട്' - ഗായത്രി സുരേഷ്‌

More
More