മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് അനിതാ പുല്ലയിലിനെ ചോദ്യം ചെയ്യും

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ട് ഇറ്റലിയിലുളള അനിത പുല്ലയിലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ആലോചന. പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്റെ ഉന്നത ബന്ധങ്ങളെക്കുറിച്ച് അനിതയ്ക്ക് അറിയാമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിതയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ആലോചിക്കുന്നത്.

മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതും മോന്‍സന് പരിചയപ്പെടുത്തിക്കൊടുത്തതും അനിതയാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരത്തേ അനിത ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പല ഉന്നതരെയും മോന്‍സന് പരിചയപ്പെടുത്തിക്കൊടുത്തത് അനിതയാണ്. തട്ടിപ്പുകേസില്‍ പരാതിക്കാരെയും അനിത സഹായിച്ചിരുന്നു. മോന്‍സന്‍ നടത്തിയ തട്ടിപ്പുകളെക്കുറിച്ചും മോന്‍സന്റെ ഉന്നത ബന്ധങ്ങളെക്കുറിച്ചും അനിതയ്ക്ക് അറിയാമെന്നതിനാലാണ് അവരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുരാവസ്​തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന്​ രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച്​ അഞ്ചുപേരിൽനിന്ന്​ 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച്‌ മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റു ചെയ്തത്. കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണമുണ്ടായിരുന്നു. ബ്രൂണൈ സുൽത്താനുമായും യു എ ഇ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപത്തീരായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.

പ്രവാസി മലയാളി സംഘടനയുടെ ഭാരാവാഹിയെന്നവകാശപ്പെട്ടിരുന്ന മോൻസൻ മാവുങ്കൽ യു എ ഇ രാജകുടുംബാംഗങ്ങൾ അടക്കമുളളവരുമായി പുരാവസ്തു ഇടപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന്‍, മോഹന്‍ലാ, ടൊവിനോ തോമസ് തുടങ്ങി സിനിമാ- രാഷ്ട്രീയ മേഖലയിൽ നിന്നുളള ഒട്ടേറേ പ്രശസ്തർക്കൊപ്പമുളള  മോൻസന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. 
Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

പാര്‍ട്ടി ഓഫീസില്‍ തൊടാന്‍ ഒരു പുല്ലനെയും ഞങ്ങള്‍ അനുവദിക്കില്ല- സര്‍ക്കാരിനെതിരെ എം എം മണി

More
More
Web Desk 5 hours ago
Keralam

ആലപ്പുഴ ഇരട്ട കൊലപാതകം: സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി - ഡി ജി പി

More
More
Web Desk 7 hours ago
Keralam

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ കാലാവധി ഇന്ന് അവസാനിക്കും

More
More
Web Desk 23 hours ago
Keralam

ബിജെപിക്കാരോടും വോട്ടുചോദിക്കാന്‍ തയാറാണെന്ന് പി എം എ സലാം പറയുന്ന ശബ്ദരേഖ പുറത്ത്

More
More
Web Desk 1 day ago
Keralam

സി പി എം സെക്രട്ടറിയായ ഒരു മുസ്ലീമിന്റെ പേരെങ്കിലും പറയാമോ- എം എന്‍ കാരശേരി

More
More
Web Desk 1 day ago
Keralam

സി ഐ സുധീറിനെ ഒഴിവാക്കി മോഫിയയുടെ ഭര്‍ത്താവിനെ ഒന്നാംപ്രതിയാക്കി കുറ്റപത്രം

More
More