സവർക്കറുടെ മാപ്പിരക്കല്‍: രാജ്‌നാഥിന്റേത്‌ കല്ലുവച്ച നുണയാണെന്ന് യെച്ചൂരി

സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന്‍റെ വാദം കല്ലുവച്ച നുണയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാ​ഗമായത് 1915-ലാണെന്നും സവർക്കർ മാപ്പിരക്കല്‍ നടത്തിയത് 1911ലും 1913ലുമാണെന്നും ചൂണ്ടിക്കാട്ടിയ യെച്ചൂരി, സാമാന്യയുക്തിക്ക്‌ നിരക്കാത്ത വിധം ചരിത്രം തിരുത്തുകയാണ്‌ ആര്‍ എസ് എസ് എന്നും പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

സവര്‍ക്കര്‍ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ലെന്നും യഥാര്‍ത്ഥ്യബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയവാദിയുമായിരുന്നു എന്നുമാണ് രാജ് നാഥ് സിംഗ് പറഞ്ഞത്. രാജ്യത്തെ മോചിപ്പിക്കാന്‍ പ്രചാരണം നടത്തുന്നത് പോലെ സവര്‍ക്കറെ മോചിപ്പിക്കാനും തങ്ങള്‍ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും  അവകാശപ്പെട്ട അദ്ദേഹം, സവര്‍ക്കറെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ക്ഷമിക്കാനാവില്ലെന്നും പറഞ്ഞിരുന്നു.

മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി അം​ഗീകരിക്കുന്നില്ലെന്നാണ് വി ഡി സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ആർ എസ്‌ എസ്‌ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടില്ല; പലപ്പോഴും ബ്രിട്ടീഷുകാരുമായി സഹകരിച്ചുവെന്നതാണ്‌ വാസ്‌തവമെന്ന് യെച്ചൂരി തിരിച്ചടിച്ചു. രാജ്‌നാഥിന്റെ അവകാശവാദം ലജ്ജാകരമായ നുണയാണ്‌. ആർ എസ്‌ എസ്‌ നേതാക്കൾ ബ്രിട്ടീഷുകാരോട്‌ മാപ്പ്‌ ചോദിച്ചിട്ടുണ്ടെന്നത്‌ പൊതുവെ അറിയാവുന്ന സത്യമാണ്‌. കേന്ദ്രമന്ത്രി നുണ പടച്ചുവിടുന്നത്‌ എന്തിനാണ്‌? സവർക്കറുടെ കുത്സിതപ്രവൃത്തികളെയും അദ്ദേഹം സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചതിനെയും വെള്ളപൂശാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌ എന്ന് സി പി ഐ എമ്മും ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ പ്രതികരിച്ചു.

സവര്‍ക്കര്‍ 'ഷൂ'വര്‍ക്കര്‍ ആയത്?

സ്വാതന്ത്ര്യ സമരകാലത്ത് ജയിലിലടക്കപ്പെട്ട സവര്‍ക്കര്‍ ശിക്ഷയിൽ നിന്നും ഇളവ് ലഭിക്കാനായി ബ്രിട്ടീഷ് ഭരണകൂടത്തിന് നിരവധി ദയാഹർജികൾ നൽകിയിട്ടുണ്ട്. 1911 ഏപ്രിൽ 04- ന് അദ്ദേഹത്തിന്റെ ആദ്യത്തെ ശിക്ഷ ഇളവിനുള്ള അപേക്ഷ നിരസിക്കപ്പെട്ടു. 1913-ൽ വീണ്ടും ദയാഹര്‍ജി നല്‍കി. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിതൃതുല്യമായ വാതിലുകളിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്നാണ്  ഹർജിയിൽ സവര്‍ക്കര്‍ പറഞ്ഞത്. കൂടാതെ, തന്നെ മോചിപ്പിക്കുകയാണെങ്കിൽ ഒരു പാട് ഇന്ത്യക്കാരെ ബ്രിട്ടീഷ് അനുകൂലികളാക്കി മാറ്റാൻ തനിക്ക് കഴിയുമെന്നും സാവർക്കർ പറയുന്നു. ഏതു രൂപേണയും ബ്രിട്ടീഷ് സാമ്രാജ്യത്തെ സേവിക്കാൻ തയ്യാറാണെന്നും മാപ്പപേക്ഷയിലുണ്ട്. 1920-ൽ നല്‍കിയ നാലാമത്തെ മാപ്പപേക്ഷയില്‍ സായുധമാർഗ്ഗങ്ങൾ ഉപേക്ഷിച്ച് താൻ ഭരണകൂടത്തിന്റെ ഒപ്പം നിൽക്കാമെന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. 

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ബ്രിട്ടിഷ് ഭരണവുമായി സഹകരിക്കുന്ന ഹിന്ദുമഹാസഭ പ്രവർത്തകരോട് തൽസ്ഥാനങ്ങളിൽ തുടരാനും ക്വിറ്റ് ഇന്ത്യാ സമരവുമായി ഒരു നിലക്കും ബന്ധപ്പെടരുതെന്നുമാണ് സവര്‍ക്കര്‍ ആഹ്വാനം ചെയ്തത്. യുദ്ധസമയത്ത് ബ്രിട്ടനു വേണ്ടി യുദ്ധം ചെയ്ത് സമയം കളയാതെ, ആഭ്യന്തര ശത്രുക്കളായ കോൺഗ്രസ്സിനെതിരേയും, മുസ്ലിമുകൾക്കെതിരേയും പോരാടാനാണ് സവർക്കർ അനുയായികളോട് പറഞ്ഞത്. ഇങ്ങനെയുള്ള രാജ്യവിരുദ്ധ വര്‍ഗ്ഗീയതയില്‍ അധിഷ്ടിതമായ നിലപാടുകളാണ് സ്വാതന്ത്ര്യ സമര സമയത്ത് സവര്‍ക്കര്‍ സ്വീകരിച്ചതെന്ന് ചരിത്രം പറയുന്നു. അയാള്‍ ബ്രിട്ടിഷുകാര്‍ക്ക് വേണ്ടി പാദസേവ നടത്തിയെന്നതിന് ധാരാളം തെളിവുകളുണ്ട്. അതൊക്കെക്കൊണ്ടാണ് സവര്‍ക്കാറെ 'ഷൂ'വര്‍ക്കര്‍ എന്ന് വിളിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 18 hours ago
National

യുപി തെരഞ്ഞെടുപ്പ്; 40 ശതമാനം സീറ്റുകളിലും വനിതകളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്കാ ഗാന്ധി

More
More
Web Desk 22 hours ago
National

കേരളത്തിലെ മഴക്കെടുതി; സഹായഹസ്തവുമായി സ്റ്റാലിനും ദലൈലാമയും

More
More
Web Desk 22 hours ago
National

കര്‍ഷകരെ കാര്‍ കയറ്റിക്കൊന്ന സംഭവം: ബിജെപി നേതാവ് ഉള്‍പ്പെടെ 4 പേര്‍ കൂടി അറസ്റ്റില്‍

More
More
Web Desk 1 day ago
National

അമിത് ഷായുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി അമരീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

മകന് 18 കഴിഞ്ഞാലും വിദ്യാഭ്യാസ ചെലവില്‍ പിതാവിന് ഉത്തരവാദിത്വമുണ്ട് - ഹൈക്കോടതി

More
More
National Desk 1 day ago
National

ലഖിംപൂര്‍: കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുന്നു

More
More