കോഴിക്കോട്ട് മുന്നൂറ്റി അമ്പത് പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കൊറോണ നിരീക്ഷണത്തില്‍ പുതുതായി കോഴിക്കോട്ട് മുന്നൂറ്റി അമ്പത് പേര്‍. ഇതില്‍ 46 - പേര്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും ബീച്ച് ജനറല്‍ ആശുപത്രിയിലുമായി  നിരീക്ഷണത്തിലാണ്. ബാക്കിയുള്ളവര്‍ വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.

ജില്ലയില്‍ ഇതുവരെ അയച്ച 225 സാമ്പിളുകളിലെ 190 എണ്ണത്തിന്‍റെ ഫലം വന്നു.ഇതില്‍ 182- എണ്ണത്തിന്‍റെ ഫലം നെഗറ്റീവാണ്. പോസിറ്റീവായ 8-ല്‍ അഞ്ചുപേര്‍ മാത്രമാണ് കോഴിക്കോട് സ്വദേശികള്‍. രണ്ടുപേര്‍ കാസര്‍ഗോഡ്‌ സ്വദേശികളും  ഒരാള്‍ കണ്ണൂര്‍  സ്വദേശിയുമാണ്‌. ഇനി മുപ്പത്തഞ്ചു പേരുടെ പരിശോധനാ ഫലമാണ് വരാനുള്ളത്. നിരീക്ഷണത്തില്‍ ഉള്ളവരുടെ മേല്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്‍റെ നേതൃത്വത്തില്‍ നടന്ന വീഡിയോ കോണ്‍ഫ്രന്‍സില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ പഞ്ചായത്തുതല ജാഗ്രതാ സമിതിക്ക് നിര്‍ദ്ദേശം നല്‍കി.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 12 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 16 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 17 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More