ബി എസ് എഫിന്റെ അധികാരപരിധി കൂട്ടി; പ്രതിഷേധവുമായി ബംഗാളും പഞ്ചാബും

ഡല്‍ഹി: ബി എസ് എഫിന്‍റെ അധികാരപരിധി കൂട്ടിയ നടപടിക്കെതിരെ ബംഗാള്‍, പഞ്ചാബ്‌ സര്‍ക്കാരുകള്‍  രംഗത്ത്. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമ ബംഗാള്‍, അസം, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്കാണ് പുതിയ തീരുമാനം ബാധകമാവുക. അധികാര പരിധി 15ല്‍ നിന്ന് 50 കിലോമീറ്ററായാണ് വര്‍ധിപ്പിച്ചത്. അര്‍ധസൈനിക വിഭാഗത്തിന്റെ അധികാരപരിധി ഉയര്‍ത്തുന്നത് സംസ്ഥാനങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് ഇരു സംസ്ഥാനങ്ങളും ആരോപിച്ചു. 

അതിർത്തിയിൽ 15 കിലോമീറ്റർ ബെൽറ്റായിരുന്നു ബിഎസ്എഫിന്റെ അധികാരപരിധി. അനധികൃതമെന്ന്‌ തോന്നിയാല്‍ ഈ പ്രദേശത്ത് കടക്കുന്ന ആരെയും അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. കേന്ദ്ര സർക്കാരിന്‍റെ ഈ നടപടി ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണ്. തീരുമാനം പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് പഞ്ചാബ്‌ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തി. കേന്ദ്രത്തിന്‍റെ  ഈ തീരുമാനം സംസ്ഥാനത്തിന്‍റെ അവകാശങ്ങള്‍ ലംഘിക്കുന്നതും രാജ്യത്തിന്‍റെ ഫെഡറല്‍ ഘടനയ്ക്ക് നേരെയുള്ള ആക്രമണവുമാണ്. പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടതെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. 

അതിർത്തി സംരക്ഷണത്തില്‍ ഏകോപനം കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ബി എസ് എഫിനെ വിന്യാസിപ്പിക്കുന്നതില്‍ മാറ്റം കൊണ്ടുവരികയാണ്‌. പുതിയ തീരുമാനത്തിലൂടെ അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയുവാന്‍ സഹായകകരമാകുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ കണക്കുകൂട്ടല്‍. ഗുജറാത്തിൽ ബിഎസ്എഫ് അധികാരപരിധിയിലുള്ള പ്രദേശം 80 കിമിയിൽ നിന്ന് 50 കിലോമീറ്റർ ബെൽറ്റായി ചുരുക്കിയിരിക്കുന്നു. മേഘാലയ, നാഗാലാൻഡ്, മിസോറാം, ത്രിപുര, മണിപ്പൂർ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ നേരത്തെയുണ്ടായിരുന്നതുപോലെ തുടരും. ബംഗാള്‍, അസം, പഞ്ചാബ്‌, എന്നീ സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന്റെ അധികാര പരിധി 15ല്‍ നിന്ന് 50 കിലോമീറ്ററായി വര്‍ധിപ്പിക്കുന്നുവെന്നാണ് അഭ്യാന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 8 hours ago
National

പരിശീലന കേന്ദ്രങ്ങളില്‍ വെച്ച് ബ്രിജ് ഭൂഷന്‍ ലൈംഗീകാതിക്രമം നടത്തി; എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്ത്

More
More
National Desk 9 hours ago
National

ബ്രിജ് ഭൂഷണെതിരെ പ്രധാനമന്ത്രി നടപടി എടുക്കാത്തത് എന്തുകൊണ്ട്? - പ്രിയങ്ക ഗാന്ധി

More
More
National Desk 11 hours ago
National

'വിശക്കുമ്പോള്‍ നാട്ടിലേക്കിറങ്ങേണ്ട'; അരിക്കൊമ്പന് കഴിക്കാന്‍ അരിയും ശര്‍ക്കരയും പഴക്കുലയും കാട്ടിലെത്തിച്ച് തമിഴ്‌നാട്

More
More
National Desk 12 hours ago
National

ഗുജറാത്തിൽ നല്ല വസ്ത്രം ധരിച്ച്, സൺ ഗ്ലാസ് വെച്ച് നടന്നതിന് ദളിത് യുവാവിന് മർദ്ദനം

More
More
National Desk 13 hours ago
National

ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കും;കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച്ചവെക്കും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

17 സ്ത്രീകള്‍ പീഡന പരാതി നല്‍കിയിട്ടും വൈരമുത്തുവിനെതിരെ നടപടിയെടുക്കാത്തതിന് കാരണം രാഷ്ട്രീയ സ്വാധീനം- ഗായിക ചിന്മയി ശ്രീപദ

More
More