പഞ്ചാബ്‌ പി സി സി അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു തുടരും

അമൃത്‌സര്‍: പഞ്ചാബ്‌ പി സി സി അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു തുടരും. കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡുമായി നടന്ന ചര്‍ച്ചയിലാണ് സമവായമുണ്ടായത്. ഹൈക്കമാന്‍ഡിന്‍റെ ഏത് തീരുമാനത്തെയും അംഗീകരിക്കാന്‍ തയ്യാറാണെന്ന് സിദ്ദു പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, ഹരീഷ് റാവത്ത് എന്നിവരുമായി ഡൽഹിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. പിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് 72 ദിവസങ്ങള്‍ക്ക് ശേഷമുള്ള സിദ്ദുവിന്റെ രാജി ഹൈക്കമാന്‍ഡിന് തലവേദന ഉണ്ടാക്കിയിരുന്നു. 

'പാർട്ടി ഹൈക്കമാന്‍ഡിനോട് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയും തീരുമാനങ്ങള്‍ പഞ്ചാബിനനുകൂലമായിരിക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ഞാൻ അവരെ ബഹുമാനിക്കുകയും അവരുടെ തീരുമാനങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നു'. -നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.

അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാൻ പടനയിച്ച സിദ്ദുവിന്റെ ആ ലക്ഷ്യം വിജയിച്ചെങ്കിലും പാർട്ടിയുടെയും സർക്കാരിന്റെയും നിയന്ത്രണച്ചരട് തന്റെ കൈയിലല്ലെന്നു ബോധ്യമായതോടെയാണ് സിദ്ദു രാജി വെച്ചത്. ഇക്കഴിഞ്ഞ ജൂലൈ 18- നാണ് കോണ്‍ഗ്രസ് സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായത്. അതേസമയം,സിദ്ദുവിന്‍റെ കടുത്ത വിമര്‍ശകനായ എസ്എസ് രൺധാവയെ ഉപമുഖ്യമന്ത്രിയാക്കിയതിനു പുറമേ അദ്ദേഹത്തിന് ആഭ്യന്തര വകുപ്പിന്‍റെ ചുമതലകൂടെ നൽകിയതിൽ സിദ്ദു അസ്വസ്ഥനായിരുന്നു. അതോടൊപ്പം, അമരീന്ദർ സിംഗിന്റെ രാജിക്ക് ശേഷം രൺധാവയെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. സിദ്ദുവിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ്‌ ചന്നിയെ മുഖ്യമന്ത്രിയാക്കിയത്. ചരൺജിത് സിംഗ് ചന്നിയുടെ രണ്ടാമത്തെ ഉപമുഖ്യമന്ത്രിയായി ഒ പി സോണിയുടെ നിയമനവും സിദ്ദു അംഗീകരിച്ചിരുന്നില്ല. അമരീന്ദർ സിംഗിന്റെ വിശ്വസ്തനാണ് ഒ പി സോണി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

രാഷ്ട്രീയക്കാരനായി മാറിയ ക്രിക്കറ്റര്‍ റാണ ഗുർജിത് സിങ്ങിനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതും സിദ്ദുവിന് ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല. കരിമണല്‍ മണൽ ഖനന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് നേരത്തേ അമരീന്ദർ സിംഗ് മന്ത്രിസഭയിൽ നിന്ന് രാജിവച്ച ആളാണ്‌ റാണ ഗുർജിത്. അന്വേഷണ കമ്മീഷന്‍ പിന്നീട് അദ്ദേഹത്തെ കുറ്റ വിമുക്തനാക്കിയിരുന്നു. അഡ്വക്കേറ്റ് ജനറലായി എപിഎസ് ഡിയോളിനെ നിയമിച്ചതാണ് സിദ്ദുവിന്‍റെ മറ്റൊരു പ്രശനം. 2015-ല്‍ സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിച്ചുവെന്ന് പറഞ്ഞുകൊണ്ട് സിഖുകാര്‍ വന്‍ പ്രക്ഷോഭം അഴിച്ചു വിട്ടിരുന്നു. അന്നത്തെ പോലീസ് നര നായാട്ടിനു ചുക്കാന്‍ പിടിച്ച മുൻ പോലീസ് മേധാവിയുടെ അഭിഭാഷകനായിരുന്നു ഡിയോൾ. പഞ്ചാബ് പോലീസ് മേധാവിയായി ഐഎസ് സഹോട്ടയെ നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് സിദ്ദുവിനെ ചൊടിപ്പിച്ച മറ്റൊരു വിഷയം. ചാത്തോപാധ്യായെ പോലീസ് ചീഫാക്കണമെന്നു സിദ്ദു പറഞ്ഞുവെങ്കിലും മുഖ്യമന്ത്രി അത് ചെവികൊണ്ടില്ല. ഇക്കാരണങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു സിദ്ദു രാജി വെച്ചത്. 

ഇന്നലെ നടന്ന ചര്‍ച്ചക്ക് ശേഷം പിസിസി അധ്യക്ഷനായി സിദ്ദു തുടരുമെന്ന് പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കണ്ടതിന്‍റെ ആശ്വാസത്തിലാണ് ഹൈക്കമാന്‍ഡും ഉള്ളത്.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 13 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 17 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 19 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More