മോന്‍സന്റെ സിംഹാസനത്തില്‍ എ എ റഹിം; വ്യാജചിത്രം പ്രചരിപ്പിച്ച സ്കൂള്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്‍റെ ചിത്രം ഉപയോ​ഗിച്ച് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ കേസിൽ സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു. പ്രിയാ വിനോദിനെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ രണ്ടുപേരുടെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു. 

മോന്‍സന്‍ മാവുങ്കലുമായി അടുപ്പമുണ്ടെന്നു വരുത്തിത്തീർക്കുന്ന രീതിയിൽ മോൻസന്‍റെ കൈവശമുണ്ടായിരുന്ന സിംഹാസനത്തിൽ എ എ റഹിം ഇരിക്കുന്ന തരത്തില്‍ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്ക് വഴി പങ്കുവെക്കുകയായിരുന്നു. ചിത്രം സോഷ്യല്‍ മീഡിയിലൂടെ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഡി വൈ എഫ് ഐ സംസ്ഥാന  സെക്രട്ടറിയെ അപമാനിക്കുന്ന തരത്തില്‍ വ്യാജചിത്രം പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസ് എടുക്കണമെന്ന് തെളിവ് സഹിതം കാണിച്ച് പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കി പ്രിയാ വിനോദിനെതിരെ കേസെടുക്കുകയും, അറസ്റ്റ് ചെയ്യുകയുമായിരുന്നു. നേരത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെയും സി പി എം നേതാവ് എം. സ്വരാജിന്‍റെ പേരിലും വ്യാജ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ഭാവിയില്‍ പ്രധാനമന്ത്രിയാകേണ്ട രാഹുല്‍ ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്താവും?- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 6 hours ago
Keralam

രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - മുഖ്യമന്ത്രി

More
More
Web Desk 7 hours ago
Keralam

എസ് എഫ് ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണ്- പി സി വിഷ്ണുനാഥ്

More
More
Web Desk 7 hours ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെയുള്ള അതിക്രമം നേതൃത്വത്തിന്‍റെ അറിവോടെയല്ല - വി പി സാനു

More
More
Web Desk 8 hours ago
Keralam

അട്ടപ്പാടി മധു കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു

More
More
Web Desk 9 hours ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - എം എ ബേബി

More
More