വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട് ചിദംബരത്ത് ക്ലാസില്‍ വരാത്തതിനു കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് അധ്യാപകന്‍ വിദ്യാര്‍ഥികളെ കാലുകൊണ്ട് ചവിട്ടുകയും, ചൂരല്‍ കൊണ്ട് അടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ അധ്യാപകനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബാലപീഡനമടക്കമുള്ള അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 

ചിദംബരത്തെ ദുരൈ കാളിയമൂര്‍ത്തി നഗറിലെ നന്ദനാര്‍ ബോയ്‌സ് സ്‌കൂളിലാണ് സംഭവം. ക്ലാസ്‌റൂമില്‍ നിലത്ത് മുട്ടുകുട്ടി നിര്‍ത്തിച്ച ശേഷം വിദ്യാര്‍ത്ഥിയെ നിര്‍ത്താതെ വടികൊണ്ട് തല്ലുകയും തുടര്‍ച്ചയായി ശരീരത്തില്‍ ആഞ്ഞ് ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹപാഠിയെ മർദ്ദിക്കുന്നത് ക്ലാസിലെ മറ്റൊരു കുട്ടി ഫോണില്‍ ചിത്രീകരിച്ചു പുറത്തുവിടുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ സുബ്രമണ്യനാണ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ചില കുട്ടികളെ നിലത്ത് ഇരുത്തിയിരിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നുണ്ടെന്നും, അധ്യാപകന്റെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അധ്യാപകനെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്നുമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം.
Contact the author

National Desk

Recent Posts

National Desk 6 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 8 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 9 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 9 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 12 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More