ഒറ്റുകൊടുക്കലിന്‍റെ പാരമ്പര്യമുള്ളവര്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരണ്ട; ബിജെപിക്ക് സുധാകരന്‍റെ മുന്നറിയിപ്പ്

ചാനൽ ചർച്ചകളിൽ രാഷ്ട്രീയം പറയുമ്പോൾ അത് പറയുന്നയാളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യുന്നത് എത്ര ഉന്നത സ്ഥാനീയനും ഭൂഷണമല്ലെന്ന് കെ പി സി സി പ്രസിഡന്‍റ്  കെ. സുധാകരന്‍. ഒറ്റുകൊടുക്കലിന്‍റെ പാരമ്പര്യമുള്ളവര്‍ കോൺഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാൻ മുതിരേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചതിൻ്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ബിജെപിക്ക് സുധാകരന്‍റെ മുന്നറിയിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം 

ചാനൽ ചർച്ചകളിൽ രാഷ്ട്രീയം പറയുമ്പോൾ അത് പറയുന്നയാളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യുന്നത് എത്ര ഉന്നത സ്ഥാനീയനും ഭൂഷണമല്ല. ഇന്ത്യ എന്ന സ്വതന്ത്ര രാജ്യത്തെ സൃഷ്ടിച്ചതും വൻ സൈനിക ശക്തിയാക്കി മാറ്റിയതും ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്.
പുൽവാമയിലും പത്താൻ കോട്ടും ഉറിയിലും ഒക്കെ രാജ്യത്തിൻ്റെ കാവൽക്കാരുടെ ജീവനെടുത്ത ഗുരുതരമായ ഇൻ്റലിജൻസ് വീഴ്ചയെ പറ്റി കോൺഗ്രസ് മിണ്ടരുത് എന്ന് പറയാൻ ആർക്കാണ് അവകാശം?

സ്വാതന്ത്ര്യ സമരം മുതൽ ഇങ്ങോട്ടുള്ള ചരിത്രമെടുത്താൽ, ഒറ്റിക്കൊടുക്കലിന്റെയും ഭിന്നിപ്പിക്കലിന്റെയും കഥകൾ മാത്രം പറയാൻ അവകാശമുള്ള സംഘപരിവാറുകാർ കോൺഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാൻ മുതിരേണ്ട...
തുടർച്ചയായ ഭീകരാക്രമണങ്ങളിൽ നമ്മുടെ ജവാൻമാർ കൊല്ലപ്പെടുമ്പോൾ നരേന്ദ്ര മോദി നോക്കുകുത്തിയായി നിൽക്കുകയാണ്.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ശവപ്പെട്ടിയിൽ വരെ കുംഭകോണം നടത്തിയ പാരമ്പര്യമുള്ളവർ രാജ്യം ഭരിക്കുമ്പോൾ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ! കേന്ദ്ര ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചതിൻ്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന് ഐക്യദാർഢ്യം.

ബിജെപിയുടെ കേരള ഘടകത്തോട്.... മുഖമില്ലാത്ത ഫേസ്ബുക്ക് പ്രൊഫൈലുകളുമായി കോൺഗ്രസ് വക്താക്കളെ ആക്രമിക്കാനുള്ള എല്ലാവിധ പിന്തുണയും നിങ്ങൾക്ക് തരുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. പിണറായി വിജയന്റെ തണലിൽ കോൺഗ്രസിന് നേരെ വന്നാൽ രാഷ്ട്രീയമായി അതിനെ നേരിടാൻ ഞങ്ങളും തയ്യാറെടുക്കും എന്ന് ബിജെപിയെ ഓർമിപ്പിച്ചു കൊള്ളുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Social Post

അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ഉദാസീനത തുടര്‍ന്നാല്‍ യു ഡി എഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് - വി. ടി. ബല്‍റാം

More
More
Web Desk 9 hours ago
Social Post

പൊലീസിന്റെ വീഴ്ചകള്‍ എത്ര മൂടിവച്ചാലും നിങ്ങളുടെതന്നെ സഖാക്കൾ അവരുടെ രക്തം കൊണ്ട് നിങ്ങളെയത് ഓർമിപ്പിക്കും- കെ. കെ. ഷാഹിന

More
More
Web Desk 9 hours ago
Social Post

ആഭ്യന്തര വകുപ്പ് പണി അറിയാവുന്ന ആരെയെങ്കിലും ഏല്‍പ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു- അഡ്വ. ഹരീഷ് വാസുദേവന്‍

More
More
Web Desk 1 day ago
Social Post

പീഡനത്തിലെ ഇരകള്‍ക്ക് സൗജന്യ നിരക്കിൽ കയറും വിഷവും നൽകുകയാണ് സർക്കാർ ചെയ്യേണ്ടത് - മയൂഖ ജോണി

More
More
Web Desk 1 day ago
Social Post

ഒമൈക്രോണ്‍: വിദേശത്ത് നിന്ന് എത്തുന്ന മലയാളികളെ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് സജ്ജം -മന്ത്രി വീണ ജോര്‍ജ്ജ്

More
More
Web Desk 1 day ago
Social Post

പിണറായി വിജയന്‍റെ മൃദുസമീപനമാണ് ആര്‍ എസ് എസിന് കൊലക്കത്തി ഉയര്‍ത്താന്‍ ധൈര്യം പകരുന്നത് - വി ടി ബല്‍റാം

More
More