സംഘപരിവാര്‍ ഗാന്ധിജിയെ രണ്ടാമതും കൊല്ലുകയാണെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി പറഞ്ഞിട്ടാണ് എന്നതാണ് പുതിയ കഥ. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട ജയില്‍ജീവിതത്തില്‍ ഒരിക്കല്‍പോലും ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ല. സവര്‍ക്കറെ ന്യായീകരിക്കാനായി സംഘപരിവാര്‍ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ്' പിണറായി വിജയന്‍ പറഞ്ഞു.

ആള്‍ കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ അറുപത്തിമൂന്നാം സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രം വളച്ചൊടിക്കുകയും കൃത്രിമമായ ചരിത്രം സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദങ്ങളെന്നും ശാസ്ത്ര ചിന്തയ്ക്കുപകരം കേന്ദ്രസര്‍ക്കാര്‍ തന്നെ അന്ധവിശ്വാസവും വ്യാജ ചരിത്രവും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഉദയ് മഹുര്‍ക്കര്‍ രചിച്ച 'വീര്‍ സവര്‍ക്കര്‍; ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടീഷന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടെയായിരുന്നു ഗാന്ധിജിയുടെ നിര്‍ദേശപ്രകാരമായിരുന്നു സവര്‍ക്കര്‍ മാപ്പെഴുതിയതെന്ന രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം. സവര്‍ക്കറെ വിട്ടയച്ചില്ലെങ്കില്‍ രാജ്യത്തിനുവേണ്ടി പോരാടുന്നതുപോലെ സവര്‍ക്കറുടെ മോചനത്തിനായും പോരാടുമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 5 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More
Web Desk 6 hours ago
Keralam

സ്വപ്‌നാ സുരേഷ് ബാധ്യതയായി; പിരിച്ചുവിട്ട് എച്ച് ആര്‍ ഡി എസ്

More
More
Web Desk 6 hours ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

More
More
Web Desk 1 day ago
Keralam

കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

More
More
Web Desk 1 day ago
Keralam

ഭരണഘടനാ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

More
More