സവര്‍ക്കറുടെ മാപ്പപേക്ഷ വിവാദം; രാജ് നാഥ്‌ സിംഗിനെതിരെ ഗാന്ധിജിയുടെ കൊച്ചുമകന്‍

മുംബൈ: ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചതെന്ന പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന്‍റെ പ്രസ്താവനക്കെതിരെ ഗാന്ധിയുടെ കൊച്ചുമകന്‍. മാപ്പപേക്ഷയിൽ പിന്തുണ തേടി സവർക്കറുടെ സഹോദരൻ ഒരിക്കൽ ഗാന്ധിയെ വന്ന് കണ്ടിരുന്നു. മാപ്പപേക്ഷ നടത്തണം എന്നാണെങ്കിൽ ആയിക്കോളൂ എന്ന് മാത്രമാണ് ഗാന്ധി മറുപടി നല്‍കിയതെന്ന് തുഷാര്‍ ഗാന്ധി പറഞ്ഞു.

ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ശ്രമിക്കുന്നത്. സവര്‍ക്കറെ പോലെയുള്ളവരുടെ പുസ്തകങ്ങള്‍ പഠിക്കുന്നതില്‍ തെറ്റുണ്ടെന്ന് പറയുന്നില്ല. പക്ഷെ അവര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ മനസിലാക്കിവേണം അത്തരം എഴുത്തുകളെ പ്രോത്സാഹിപ്പിക്കുവാന്‍. ഗാന്ധിജി ആവശ്യപ്പെട്ടിട്ടാണ് സവര്‍ക്കര്‍ മാപ്പ് ചോദിച്ചതെന്ന പ്രസ്താവന തെറ്റാണ്. മാപ്പപേക്ഷയിൽ പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട് സവർക്കറുടെ സഹോദരൻ ഗാന്ധിയെ വന്ന് കണ്ടിരുന്നു. മാപ്പപേക്ഷ നടത്തണം എന്നാണെങ്കിൽ ആയിക്കോളൂ എന്ന് മാത്രമാണ് ഗാന്ധി പറഞ്ഞത്. പക്ഷെ ഗാന്ധിയോട് ചോദിക്കുന്നതിനു മുന്‍പ് തന്നെ 11 തവണ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചിരുന്നു. ഇത് ബിജെപി ബോധപൂര്‍വ്വം മറച്ചുവെക്കുകയാണ്. - തുഷാര്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഗാന്ധിയൻ ആശയങ്ങൾ പിന്തുടരുന്നു എന്നവകാശപ്പെടുന്ന പാർട്ടികൾ പോലും പോലും പ്രതിരോധമന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായി രംഗത്ത് വരുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ലക്ഷ്യം വെക്കുന്നത് തെരഞ്ഞെടുപ്പ് വിജയം മാത്രമാണ്. അതിനിടയില്‍  ആദർശങ്ങളും ആശയങ്ങളും മറന്നു പോകുന്നത് സ്വാഭാവികമാണ്. സവർക്കറുടെ പുസ്തകങ്ങൾ പാഠഭാഗം ആകുന്നതിൽ തെറ്റില്ല. തെറ്റും ശരിയും തിരിച്ചറിയാൻ എല്ലാം പഠിക്കുന്നത് നല്ലതാണ്. പക്ഷേ സവർക്കറുടെ പുസ്തകങ്ങൾ പഠിപ്പിക്കുമ്പോൾ ജാഗ്രത വേണവെന്നും തുഷാര്‍ ഗാന്ധി    ഏഷ്യാനെറ്റ് ന്യൂസിനോട് അഭിപ്രായപ്പെട്ടു.

Contact the author

Natioanl Desk

Recent Posts

National Desk 23 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More