മീര ഇവിടെ ജൂലിയറ്റാണ്; മീരാ ജാസ്മിന്റെ തിരിച്ചുവരവിന്റെ വീഡിയോ പങ്കുവച്ച് സത്യന്‍ അന്തിക്കാട്‌

മലയാള സിനിമയിലേക്ക് നീണ്ട ഇടവേളയ്ക്കുശേഷം തിരിച്ചുവരുന്ന നടി മീരാ ജാസ്മിനെ സ്വാഗതം ചെയ്ത് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് മീരാ ജാസ്മിന്‍ തിരിച്ചുവരവ് നടത്തുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. മീരയുടെ വരവിനെ കയ്യടിയോടെയാണ് സെറ്റിലെ അംഗങ്ങള്‍ വരവേറ്റത്‌. വീഡിയോ സംവിധായകനും സത്യന്‍ അന്തിക്കാടിന്റെ മകനുമായ അനൂപ് സത്യന്‍ യൂട്യൂബിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 

'വിജയ ദശമി ദിനത്തില്‍ മീര വീണ്ടും ക്യാമറയ്ക്കുമുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓര്‍മ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി. മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്'- സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു.

#article-624#

'തന്റെ തിരിച്ചുവരവില്‍ പ്രേക്ഷകര്‍ ആവേശഭരിതരാണെന്ന് കേള്‍ക്കുന്നതുതന്നെ സന്തോഷമാണ്. അതാണ് തന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്. രണ്ടാം വരവില്‍ ഇത് നല്ലൊരു തുടക്കമാവട്ടേ എന്ന് ആഗ്രഹിക്കുന്നു. നല്ല സിനിമകളും കഥാപാത്രങ്ങളും തന്നെ തേടിയെത്തുമെന്നു കരുതുന്നു' എന്നാണ് മീരാ ജാസ്മിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് മീരാ ജാസ്മിനും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്നത്. ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രത്തിന്റെ തിരക്കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം എസ് കുമാര്‍. വിഷ്ണു വിജയ് ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Entertainment Desk

Recent Posts

Anoop N. P. 2 hours ago
Movies

'ഭീമന്‍റെ വഴി'യിലെ ഭീമന്‍ നായകനോ, വില്ലനോ ? '- അനൂപ്‌. എന്‍. പി

More
More
Movies

'ചുരുളി' എന്നിലുണ്ടാക്കിയ ചുരുളിച്ചുരുള്‍ ബോധങ്ങള്‍- ഡോ. പി കെ ശശിധരന്‍

More
More
Movies

'ഞാൻ ബിസിനസുകാരന്‍ തന്നെയാണ്; മരക്കാർ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ല': മോഹന്‍ലാല്‍

More
More
Movies

'സേതുരാമയ്യര്‍ ഈസ് ബാക്ക്'; സി ബി ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു

More
More
Web Desk 6 days ago
Movies

നിങ്ങളില്‍ തെറിപറയാത്തവര്‍ ചുരുളിയെ കല്ലെറിയട്ടെ - വിനയ് ഫോര്‍ട്ട്‌

More
More
Movies

എലികളെയും പാമ്പുകളെയും കയ്യിലേന്തി സൂര്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗോത്ര ജനത

More
More