ന്യൂനമര്‍ദ്ദം ദൂര്‍ബലമായി; ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനമര്‍ദ്ദം ദുര്‍ബലമായെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിതീവ്ര മഴയ്ക്കുളള സാധ്യത കുറഞ്ഞെങ്കിലും അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ വേഗതയുളള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണം. ന്യൂനമര്‍ദ്ദം ദുര്‍ബലമാകുന്നതോടെ മഴ കുറയുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, രണ്ടുദിവസമായി പെയ്ത അതിശക്തമായ മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണുണ്ടായത്. അതിതീവ്രമഴയിലും ഉരുള്‍പൊട്ടലിലും മഴവെളളപ്പാച്ചിലിലുമായി മരിച്ചവരുടെ എണ്ണം ആറായി. കോട്ടയം കൂട്ടിക്കലില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തിട്ടുണ്ട്. ഇളംകോട് സ്വദേശി ഷാലറ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഇവിടെ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും ഉരുള്‍പൊട്ടി കാണാതായത് പതിനാലുപേരെയാണ്. കൂട്ടിക്കലില്‍ ആറുപേരെയും കൊക്കയാറില്‍ എട്ടുപേരെയുമാണ് ഇനി കണ്ടെത്താനുളളത്. കാണാതായവര്‍ക്കായുളള തിരച്ചില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേന ഇന്ന് കൂട്ടിക്കലിലേക്കെത്തും.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Weather

ന്യൂനമർദ്ദം അയയുന്നില്ല; ഇന്നും നാളെയും കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

More
More
Web Desk 2 weeks ago
Weather

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

More
More
Web Desk 2 weeks ago
Weather

വീണ്ടും തീവ്ര ന്യൂനമര്‍ദ്ദം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

More
More
Web Desk 1 month ago
Weather

വീണ്ടും പുതിയ ന്യൂനമര്‍ദ്ദം; ഞായറാഴ്ച്ചവരെ ശക്തമായ മഴക്ക് സാധ്യത

More
More
Web Desk 1 month ago
Weather

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത

More
More
Web Desk 1 month ago
Weather

ഇടുക്കി ഡാം നാളെ തുറക്കും; 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

More
More