നിലമ്പൂര്‍: കേരളത്തില്‍ ഒരു പെട്ടിക്കട പോലും നടത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പി വി അന്‍വര്‍ എം എല്‍ എ. താന്‍ കേരളം പൂര്‍ണമായും വിട്ടുവെന്നും ഇനി ആഫ്രിക്ക പൊളിയരുത് എന്നേ ആഗ്രഹിക്കുന്നുളളുവെന്നും പി വി അന്‍വര്‍ പറഞ്ഞു. ആഫ്രിക്കയിലെ സിയാറ ലിയോണില്‍ നിന്നെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാന്‍ കേരളം പൂര്‍ണമായും വിട്ടു. ഇനിയിവിടെ തടയണ പൊളിക്കുകയോ വീണ്ടും കെട്ടുകയോ എന്തുവേണമെങ്കിലും ചെയ്യാം. ഈ മണ്ണില്‍ രാഷ്ട്രീയവും വ്യക്തിത്വവും പാര്‍ട്ടിയോടുളള ആത്മാര്‍ത്ഥതയും നിലനിര്‍ത്തി പ്രവര്‍ത്തിക്കണമെങ്കില്‍ കച്ചവടം പാടില്ലെന്ന് നേരത്തേ തീരുമാനിച്ചവനാണ് ഞാന്‍. ഇവിടെ ഒരു പെട്ടിക്കട നടത്താന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല' പി വി അന്‍വര്‍ പറഞ്ഞു. പെട്ടിക്കട നടത്തേണ്ട രാജ്യത്ത് അത് നടത്തി ജീവിക്കാനുളള സമ്പത്തുണ്ടാക്കി പൊതുസമൂഹത്തിനുമുന്നില്‍ സിപിഎമ്മിന്റെ മുന്നണിപ്പോരാളിയായി ഇ മണ്ണില്‍ മരിക്കുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു