മഴക്കെടുതി: ഉരുള്‍പൊട്ടലില്‍ ഒരു കുടുംബം മുഴുവന്‍ ഒലിച്ചുപോയി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. കൂട്ടിക്കലില്‍ പത്തുപേരും കോട്ടയത്ത് രണ്ടുപേരും ഇടുക്കിയില്‍ ഒരാളുമാണ് മരിച്ചത്. കൂട്ടിക്കല്‍ പ്ലാപ്പളളിയിലെ ഉരുള്‍പ്പൊട്ടലില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഒറ്റാലിങ്കല്‍ മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി,  മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സാന്ദ്ര, സോന എന്നിവരാണ് മരിച്ചത്. 

പ്ലാപ്പളളിയിലെ ഉരുള്‍പൊട്ടലില്‍ പതിനഞ്ചോളം പേരെ കാണാതായിരുന്നു. ഇവരില്‍ ഏഴുപേരുടെ മൃതദേഹമാണ് നിലവില്‍ കണ്ടെത്തിയിട്ടുളളത്. ഇടുക്കിയിലെ കൊക്കയാറില്‍ കാണാതായവര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്. കാണാതായവരില്‍ നാലുപേര്‍ കുട്ടികളാണ്. അതേസമയം മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. അപകട സാഹചര്യങ്ങളില്‍പെടാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണം. വെളളം കയറുന്ന ഇടങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ മാറിത്താമസിക്കണമെന്നും അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കേരളത്തില്‍ ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിശക്തമായ മഴയ്ക്കുളള സാധ്യത കുറഞ്ഞിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Weather

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

More
More
Web Desk 4 weeks ago
Weather

ഇന്ന് 8 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

More
More
Web Desk 1 month ago
Weather

ചുവപ്പ് ജാഗ്രത: 2024 ഏറ്റവും ചൂടേറിയ വര്‍ഷമാകും

More
More
Web Desk 7 months ago
Weather

തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതചുഴി; കേരളത്തില്‍ ശക്തമായ മഴ

More
More
Web Desk 7 months ago
Weather

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ; ഗവിയിൽ യാത്രാനിയന്ത്രണം

More
More
Web Desk 8 months ago
Weather

ഈ വര്‍ഷം മഴ കുറയും; ഇതുവരെ ലഭിച്ചതില്‍ 35% കുറവ് രേഖപ്പെടുത്തി

More
More