ബഹിരാകാശത്തെ ആദ്യ സിനിമാ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റഷ്യന്‍ സിനിമാസംഘം ഭൂമിയില്‍ പറന്നിറങ്ങി

ബഹിരാകാശത്ത് ചിത്രീകരിച്ച ആദ്യ സിനിമയുടെ ഷൂട്ടിംഗിന് ശേഷം റഷ്യന്‍ സിനിമാസംഘം ഭൂമിയില്‍ തിരിച്ചെത്തി. ഇന്‍റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ വെച്ചാണ് 12 ദിവസം നീണ്ട ചിത്രീകരണം നടന്നത്. സംവിധായകനും,നായികയും, ബഹിരാകാശ യാത്രികനുമടങ്ങുന്ന സംഘം കസാഖിസ്ഥാനില്‍ സുരക്ഷിതമായി ഇറങ്ങി. റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ഒലെഗ് നൊവിറ്റ്‌സ്‌കി, നടി യൂലിയ പെരെസില്‍ദ്, നിര്‍മാതാവും സംവിധായകനുമായ ക്ലിം ഷിപെന്‍കൊ എന്നിവര്‍ ഇന്‍റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്നും സ്‌പേസ് ക്രാഫ്റ്റില്‍ തിരിച്ചെത്തിയതായി നാസയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുകയും ചെയ്തു. 

ഹെലികോപ്റ്റര്‍ മാര്‍ഗം കസാഖിസ്ഥാനിലെ കരഗാണ്ടയില്‍ വന്നിറങ്ങിയ സംഘം, അവിടെ നിന്നും റഷ്യയിലെ സ്റ്റാര്‍ സിറ്റിയിലെ യൂറി ഗഗാറിന്‍ കോസ്‌മൊനോട്ട് ട്രെയിനിങ് സെന്‍ററിലേക്കുമാണ് പോയത്. സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്‍റെയും, നാസയുടെയും സംയുക്ത സഹകരണത്തോടെ ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസ് കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച ‘ബഹിരാകാശ’ സിനിമയേക്കാള്‍ മികച്ചതായിരിക്കും  ‘ദ ചലഞ്ച്' എന്ന പേരിട്ടിരിക്കുന്ന സിനിമയെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ മാസം ആദ്യമാണ് സംഘം സിനിമാ ഷൂട്ടിംഗിനായി ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് പോയത്. 'ദ ചലഞ്ച്' എന്ന പേരുപോലെ ഒരു ബഹിരാകാശയാത്രികന്‍റെ ജീവന്‍ രക്ഷിക്കുവാനായി ഇന്‍റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് പോകുന്ന വനിതാ സര്‍ജന്‍റെ കഥയാണ് സിനിമ പറയുന്നത്. സിനിമയുടെ ബഡ്ജറ്റ്, കഥ എന്നിവ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചില യഥാര്‍ത്ഥ ബഹിരാകാശയാത്രികരും സിനിമയില്‍ അതിഥി വേഷങ്ങളിലെത്തുന്നുണ്ടെന്ന് മാത്രമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

Contact the author

International Desk

Recent Posts

Anoop N. P. 2 hours ago
Movies

'ഭീമന്‍റെ വഴി'യിലെ ഭീമന്‍ നായകനോ, വില്ലനോ ? '- അനൂപ്‌. എന്‍. പി

More
More
Movies

'ചുരുളി' എന്നിലുണ്ടാക്കിയ ചുരുളിച്ചുരുള്‍ ബോധങ്ങള്‍- ഡോ. പി കെ ശശിധരന്‍

More
More
Movies

'ഞാൻ ബിസിനസുകാരന്‍ തന്നെയാണ്; മരക്കാർ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ല': മോഹന്‍ലാല്‍

More
More
Movies

'സേതുരാമയ്യര്‍ ഈസ് ബാക്ക്'; സി ബി ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു

More
More
Web Desk 6 days ago
Movies

നിങ്ങളില്‍ തെറിപറയാത്തവര്‍ ചുരുളിയെ കല്ലെറിയട്ടെ - വിനയ് ഫോര്‍ട്ട്‌

More
More
Movies

എലികളെയും പാമ്പുകളെയും കയ്യിലേന്തി സൂര്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗോത്ര ജനത

More
More