ഇടിമിന്നല്‍ മഴ: വ്യാഴാഴ്ച വരെ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചവരെ (ഒക്ടോബര്‍ 21) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇത് സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

1. ഉച്ചതിരിഞ്ഞ്  2 മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.

2. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ സുരക്ഷിതമായ സ്ഥലത്തേക്ക് (കെട്ടിടത്തിനുള്ളിലേക്ക്‌) മാറുകയാണ് ഏറ്റവും നല്ലത്. തുറസ്സായ സ്ഥലങ്ങളിലാണ് ഇടിമിന്നലേൽക്കാന്‍ സാധ്യത കൂടുതല്‍.

3. ജനലും വാതിലും അടച്ചിടേണ്ടതാണ്. അടച്ചിട്ടതായാലും ജനലിനോടും വാതിലിനോടും ചേര്‍ന്ന് നില്‍ക്കുന്നത് നല്ലതല്ല. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുമ്പോള്‍ ചുമരിലോ തറയിലോ   തോടാതിരിക്കാൻ ശ്രദ്ധിക്കുക ചെയ്യുക.

4. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധത്തില്‍ നിന്നും മാറ്റിയിടുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

5.  ടെലിഫോൺ ഉപയോഗിക്കരുത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല.

6. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ ടെറസ്സിലും തുറസായ സ്ഥലങ്ങളിലും കളിക്കാന്‍ വിടരുത്.

7.  ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.

8. യാത്ര ചെയ്യുന്നവര്‍ ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടരുത്. വാഹനത്തിനകം സുരക്ഷിതമായിരിക്കും. തുറന്ന വാഹനങ്ങളും ബൈക്ക്, മോട്ടോര്‍ സൈക്കിള്‍ തുടങ്ങിയവയും ഉപയോഗിക്കരുത്. 

9. ഇടിമിന്നലുള്ള സമയത്ത്, ഉണക്കാനിട്ട തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ പോകരുത്.

10. ടാപ്പുകളിൽ നിന്ന് വെള്ളമെടുക്കുന്നത്  ശേഖരിക്കുന്നതും ഒഴിവാക്കുക.പൈപ്പുകളിലൂടെ മിന്നൽ സഞ്ചരിച്ചേക്കാം.

11. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ സഞ്ചരിച്ചേക്കാം. 

12. ജലാശയത്തിൽ ഇറങ്ങരുത്. പുഴയിലോ കുളത്തിലോ കുളിക്കാന്‍ ഇറങ്ങരുത്. മഴക്കാര്‍ കണ്ടാല്‍ മൽസ്യബന്ധനം നിര്‍ത്തണം. ബോട്ടിങ്ങ് നടത്തരുത്. 

13. പട്ടം പറത്തരുത്. 

14. ടെറസ്സിലും മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലും ഇരിക്കരുത്. മരക്കൊമ്പില്‍ ഇരിക്കുന്നത്‌ അപകടകരമാണ്‌. 

15. തുറസ്സായ സ്ഥലത്തുനിന്ന് വളര്‍ത്തു മൃഗങ്ങളെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും പോകരുത്. ഇടിമിന്നലേൽക്കാൻ ഇത് കാരണമായേക്കാം.

16.  തുറസ്സായ സ്ഥലത്ത് പെട്ടുപോയതാണെങ്കില്‍ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽമുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുന്നതാണ് നല്ലത്. 

17. സുരക്ഷക്ക് വേണ്ടി കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാചാലകം സ്ഥാപിക്കാം. സർജ്ജ്‌ പ്രോട്ടക്ടറിലൂടെ വൈദ്യുതോപകരണങ്ങള്‍ സംരക്ഷിക്കാം.

18. മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാവില്ല. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം ലഭ്യമാക്കണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Weather

ന്യൂനമർദ്ദം അയയുന്നില്ല; ഇന്നും നാളെയും കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

More
More
Web Desk 3 weeks ago
Weather

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

More
More
Web Desk 3 weeks ago
Weather

വീണ്ടും തീവ്ര ന്യൂനമര്‍ദ്ദം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

More
More
Web Desk 1 month ago
Weather

വീണ്ടും പുതിയ ന്യൂനമര്‍ദ്ദം; ഞായറാഴ്ച്ചവരെ ശക്തമായ മഴക്ക് സാധ്യത

More
More
Web Desk 1 month ago
Weather

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത

More
More
Web Desk 1 month ago
Weather

ഇടുക്കി ഡാം നാളെ തുറക്കും; 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

More
More