മകന് 18 കഴിഞ്ഞാലും വിദ്യാഭ്യാസ ചെലവില്‍ പിതാവിന് ഉത്തരവാദിത്വമുണ്ട് - ഹൈക്കോടതി

ഡല്‍ഹി: മകന് 18 കഴിഞ്ഞാലും വിദ്യാഭ്യാസ ചെലവില്‍ പിതാവിന് ഉത്തരവാദിത്വമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. മക്കള്‍ക്ക് സാമ്പത്തിക - സാമൂഹിക സുരക്ഷിതത്വം ഉണ്ടാവുന്നത് വരെ ചെലവുകള്‍ വഹിക്കാന്‍ പിതാവിന് ഉത്തരവാദിത്വമുണ്ടെന്നും കോടതി നിരീക്ഷിച്ചു. മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായതിനാല്‍ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിര്‍ദ്ദേശം.

വേര്‍പിരിഞ്ഞ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന മകന് 18 വയസ്സ് പൂര്‍ത്തിയാവുന്നത് വരെയോ സ്ഥിരവരുമാനം നേടുന്നതുവരേയോ പ്രതിമാസം 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവിശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി പരിഗണിച്ച കോടതി വിദ്യാഭ്യാസ ചെലവ് വഹിക്കുന്നതിന് മകന്‍റെ പ്രായപൂര്‍ത്തി ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പല കാരണങ്ങള്‍ കൊണ്ട് ജോലിചെയ്യാന്‍ സാധിക്കുന്നില്ല. അതിനാല്‍ തന്നെ പലര്‍ക്കും സാമ്പത്തിക വരുമാനവുമില്ല. ഇത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ സാരമായി ബാധിക്കുന്നു. പലപ്പോഴും വേര്‍പിരിഞ്ഞു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസം മുന്‍പോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വരുന്നു. ഇത്തരം സാഹചര്യത്തില്‍ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ നിന്ന് പിതാവിന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. വരുമാനം നേടുന്ന സ്ത്രീകള്‍ ഉണ്ടെങ്കിലും പിതാവിന് മക്കളുടെ വിദ്യാഭ്യാസത്തിന്റേയോ ജോലിയുടേയോ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മകനുവേണ്ടി പണം ചെലവഴിക്കുന്ന ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കാനും പിതാവിന് ഉത്തരവാദിത്വമുണ്ടെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

പേരറിവാളിനെ പോലെ തന്‍റെ മകളും ഉടന്‍ മോചിതയാകുമെന്നാണ് പ്രതീക്ഷ - രാജീവ്‌ ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ അമ്മ

More
More
Web Desk 5 hours ago
National

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുനിൽ ജാഖർ ബിജെപിയില്‍ ചേര്‍ന്നു

More
More
National Desk 7 hours ago
National

കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിം​ഗ് സിദ്ദുവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി

More
More
National Desk 7 hours ago
National

ഗ്യാന്‍ വ്യാപി: വാരാണസി കോടതിയുടെ നടപടികള്‍ സുപ്രീം കോടതി തടഞ്ഞു

More
More
National Desk 9 hours ago
National

സംസ്ഥാനങ്ങളില്‍ 'ചിന്തന്‍ ശിബിരം' നടത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ്

More
More
National Desk 9 hours ago
National

ഉച്ച ഭക്ഷണത്തിന് സ്കൂളില്‍ ബീഫ് കൊണ്ടുപോയ അധ്യാപികക്കെതിരെ കേസ്

More
More