തിരുവനന്തപുരം: കൊറോണ വ്യാപനത്തെ മുന്‍കൂട്ടി കണ്ട് രാജ്യത്താകെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ പലവിധ പ്രതിസന്ധികളെ മറികടക്കാനും കോറോണാ കാലത്തെ സാമൂഹികമായ നടത്തിപ്പിനുമായി സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധ സേന രൂപികരിക്കുന്നു.
ഇതിന്റെ ഭാഗമായി സന്നദ്ധം എന്നാ പേരില്‍ ഒരു വെബ് പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. സേനയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്നദ്ധം പോര്‍ട്ടല്‍ വഴി തന്നെ രജിസ്ട്രേഷന് നടത്താം.
ആകെ രണ്ടു ലക്ഷത്തി മുപ്പത്താറായിരം പേരാണ് സന്നദ്ധം സേനയില്‍ ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഓരോ പഞ്ചായത്തിലും ഇരുന്നൂറ് പേരടങ്ങിയ സേനയെ ആണ് ചുമതലപ്പെടുത്തുക. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകല്‍ വിതരണം ചെയ്യും. ഇതിഒനായുള്ള രൂപരേഖ തയാറായതായും മുഖ്യമന്ത്രി അറിയിച്ചു.