ദുരന്തങ്ങളില്‍ കേന്ദ്ര- കേരളാ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ട് - മാധവ് ഗാഡ്ഗിൽ

മുംബൈ: സംസ്ഥാനത്ത് നിരന്തരം തുടരുന്ന പ്രകൃതി ദുരന്തങ്ങളില്‍ കേന്ദ്ര- കേരളാ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് പശ്ചിമഘട്ട പാരിസ്ഥിതികാഘാതത്തെ കുറിച്ച് പഠനം നടത്തിയ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്രകാരനുമായ മാധവ് ഗാഡ്ഗിൽ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ അതിരൂക്ഷവിമർശനവുമായി പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ ഉയര്‍ത്തിയത്. രാഷ്ട്രീയ ലക്‌ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് പലപ്പോഴും ഇവര്‍ പ്രവര്‍ത്തിക്കുന്നത്. പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ ഇനിയും കൂടുതല്‍ ദുരന്തങ്ങളും കാണേണ്ടിവരുമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു. എന്നാൽ ആ റിപ്പോർട്ട് എല്ലാവരും ചേർന്ന് അട്ടിമറിക്കുകയായിരുന്നുവെന്നും മാധവ് ഗാഡ്ഗിൽ ഏഷ്യാനെറ്റ്  ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പശ്ചിമഘട്ട സംരക്ഷണത്തിനായി നൽകിയ റിപ്പോർട്ട് നടപ്പിലാക്കാൻ ഒരു പാര്‍ട്ടിയും ആർജ്ജവം കാണിച്ചില്ല. പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ചേർന്നാണ് കേരളത്തെ ഇങ്ങനെയൊരു ദുരന്ത ഭൂമിയാക്കി മാറ്റിയതെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണം അനിവാര്യമാണ്. ഇനിയും അതില്‍ വീഴ്ച വരുത്തിയാല്‍ കേരളം വലിയ ദുരന്തങ്ങള്‍ക്ക് സാക്ഷൃം വഹിക്കേണ്ടിവരുമെന്നും മാധവ് ഗാഡ്ഗിൽ കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈൻ പ്രൊജക്ടിനെതിരേയും അതിരൂക്ഷ വിമർശനമാണ് മാധവ് ഗാഡ്ഗിൽ ഉയർത്തുന്നത്. ഇത്തരം മെഗാപ്രൊജക്ടുകൾ കേരളത്തിന് ആവശ്യമുണ്ടോയെന്നും കുറച്ച് യാത്രാസമയം ലാഭിക്കാൻ പ്രകൃതിയെ നശിപ്പിക്കണോയെന്നും മാധവ് ഗാഡ്ഗിൽ ചോദിക്കുന്നു. വൻകിട നിർമ്മാണങ്ങളല്ല കേരളത്തിന് ഇപ്പോൾ വേണ്ടതെന്നും ഗാഡ്ഗിൽ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Keralam

കേരളവും ചിറാപുഞ്ചിയും തമ്മില്‍ താരതമ്യമില്ല; നടന്‍ ജയസൂര്യക്ക് മറുപടിയുമായി മന്ത്രി റിയാസ്

More
More
Web Desk 6 hours ago
Keralam

മുല്ലപ്പെരിയാര്‍ ഡാം; മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും- പ്രതിപക്ഷ നേതാവ്

More
More
Web Desk 7 hours ago
Keralam

മാറി നിന്നതും ബിനീഷിന്‍റെ അറസ്റ്റും തമ്മില്‍ ബന്ധമില്ല - കോടിയേരി

More
More
Web Desk 8 hours ago
Keralam

സ്ത്രീധനം നല്‍കാത്ത നിങ്ങള്‍ എന്തൊരു പിതാവാണെന്ന് സി ഐ സുധീര്‍ ചോദിച്ചു; മോഫിയയുടെ പിതാവ്

More
More
Web Desk 9 hours ago
Keralam

സൈജുവിനൊപ്പം ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികളടക്കം പതിനേഴ് പേര്‍ക്കെതിരെയും കേസ്

More
More
Web Desk 11 hours ago
Keralam

വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഇന്ന് പുറത്ത് വിടും

More
More