കേരളത്തിലെ മഴക്കെടുതി; സഹായഹസ്തവുമായി സ്റ്റാലിനും ദലൈലാമയും

ചെന്നൈ: മഴക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായ കേരളത്തിന് ധനസഹായവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും. ഡി എം കെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് ഒരുകോടി രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റാലിന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 'കനത്ത മഴയും വെളളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ സഹോദരന്മാര്‍ക്കൊപ്പമാണ്. അവര്‍ക്കുണ്ടാവുന്ന കഷ്ടപ്പാടുകളെ ലഘൂകരിക്കാനായി ഡി എം കെ ചാരിറ്റബിള്‍ ട്രസ്റ്റ് ഒരുകോടി രൂപ സംഭാവന ചെയ്യുന്നു. നമുക്ക് ഈ മാനവികതയുള്‍ക്കൊണ്ട് അവരെ സഹായിക്കാം' സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. #KeralaFlood എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

ദലൈലാമ മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തിലാണ് താന്‍ കേരളത്തോടൊപ്പമുണ്ടെന്നും ഒരു തുക സംഭാവനയായി നല്‍കുകയാണെന്നും അറിയിച്ചത്. 'കേരളത്തിന്റെ പല ഭാഗങ്ങളിലും വെളളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലം ജീവനും സ്വത്തിനും സംഭവിച്ച നഷ്ടത്തില്‍ ജനങ്ങള്‍ ദുഖിതരാണെന്നറിയാം. സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും അധികാരികളും അവർക്ക് സഹായമെത്തിക്കാനുളള ശ്രമങ്ങളിലാണെന്നും മനസിലാക്കുന്നു. കേരളത്തോടുളള ഐക്യദാര്‍ഡ്യത്തിന്റെ ഭാഗമായി  ലൈലാമ ട്രസ്റ്റില്‍ നിന്നും ഒരു തുക സംഭാവനയായി വാഗ്ദാനം ചെയ്യുന്നു' എന്നാണ് ദലൈലാമ കത്തില്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

പേരറിവാളിനെ പോലെ തന്‍റെ മകളും ഉടന്‍ മോചിതയാകുമെന്നാണ് പ്രതീക്ഷ - രാജീവ്‌ ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ അമ്മ

More
More
Web Desk 7 hours ago
National

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുനിൽ ജാഖർ ബിജെപിയില്‍ ചേര്‍ന്നു

More
More
National Desk 9 hours ago
National

കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിം​ഗ് സിദ്ദുവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി

More
More
National Desk 9 hours ago
National

ഗ്യാന്‍ വ്യാപി: വാരാണസി കോടതിയുടെ നടപടികള്‍ സുപ്രീം കോടതി തടഞ്ഞു

More
More
National Desk 11 hours ago
National

സംസ്ഥാനങ്ങളില്‍ 'ചിന്തന്‍ ശിബിരം' നടത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ്

More
More
National Desk 11 hours ago
National

ഉച്ച ഭക്ഷണത്തിന് സ്കൂളില്‍ ബീഫ് കൊണ്ടുപോയ അധ്യാപികക്കെതിരെ കേസ്

More
More