'ഇരുപത് മിനിറ്റോളം ഞാന്‍ അവിടുണ്ടായിരുന്നവരോട് മാറി മാറി സോറി പറഞ്ഞിട്ടുണ്ട്' - ഗായത്രി സുരേഷ്‌

കൊച്ചി:  വാഹനിമിടിച്ച് നിര്‍ത്താതെ പോയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടുകയാണ് നടി ഗായത്രി സുരേഷ്. സംഭവിച്ചതെന്താണെന്ന് വിശദീകരിച്ച് നടി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും വിമര്‍ശനങ്ങള്‍ വര്‍ധിക്കുക മാത്രമാണുണ്ടായത്. കാക്കനാട് സംഭവിച്ച വാഹനാപകടത്തെക്കുറിച്ചും തുടര്‍ന്ന് വൈറലായ വീഡിയോയെക്കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറയുകയാണ് ഗായത്രി സുരേഷ്. തന്റെ കാര്‍ തല്ലിപ്പൊളിക്കാനും വീട്ടുകാരെയടക്കം അസഭ്യം പറയാനും അവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ഗായത്രി ചോദിക്കുന്നു.

'കാക്കനാട് ഭാഗത്തുവച്ച് മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡില്‍ നല്ല തിരക്കായതിനാല്‍ നിര്‍ത്താന്‍ സാധിച്ചില്ല. എന്നാല്‍ കാറിലെ ആളുകള്‍ ഞങ്ങളെ പിന്‍തുടര്‍ന്ന് പിടിക്കുകയായിരുന്നു. കാറില്‍ നിന്ന് പുറത്തിറങ്ങിയ യുവാവ് എന്റെ കാറിന്റെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചുതകര്‍ത്തു. എന്റെ വീട്ടുകാരെ അസഭ്യം പറഞ്ഞു. ഞാനൊരു സെലബ്രിറ്റിയായതുകൊണ്ടുമാത്രമാണ് ഇത് ഇത്രയും വലിയ പ്രശ്‌നമായത്. ആ വീഡിയോയില്‍ കണ്ടതുമാത്രമല്ല അവിടെ സംഭവിച്ചത്. ഇരുപത് മിനിറ്റോളം അവിടെയുണ്ടായിരുന്ന ആളുകളോട് ഞാന്‍ മാറി മാറി സോറി പറഞ്ഞിട്ടുണ്ട്. പൊലീസാണ് ഞങ്ങളെ രക്ഷിച്ചത്. അവര്‍ വന്നയുടന്‍ സുരക്ഷിതമായി കാറിലേക്ക് ഇരിക്കാന്‍ സഹായിച്ചു' ഗായത്രി സുരേഷ് പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താന്‍ എല്ലാ കുറ്റങ്ങളും കുറവുകളുമുളള സ്ത്രീയാണെന്നും ടെന്‍ഷന്‍ മൂലമാണ് വണ്ടി നിര്‍ത്താതെ പോയതെന്നും ഗായത്രി പറഞ്ഞു. ആ അപകടത്തില്‍ വാഹനങ്ങളുടെ സൈഡ് മിററിനുമാത്രമാണ് കുഴപ്പം സംഭവിച്ചത്. പിന്നീട് മിററും ഗ്ലാസുമെല്ലാം ചവിട്ടിപ്പൊട്ടിച്ച് കാര്‍ തകര്‍ത്തത് അവിടെയുണ്ടായിരുന്ന ആളുകളാണെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

More
More
Web Desk 22 hours ago
Keralam

വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ ബിജെപി ഓഫീസിലിരിക്കുന്ന പ്രതീതിയായിരുന്നു- കെ മുരളീധരൻ

More
More
Web Desk 23 hours ago
Keralam

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും- ശശി തരൂര്‍

More
More
Web Desk 1 day ago
Keralam

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

More
More
Web Desk 1 day ago
Keralam

'വേറെ ജോലിയുണ്ട്, ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല'- മന്ത്രി വീണാ ജോര്‍ജ്ജ്‌

More
More