പെണ്‍കുട്ടികള്‍ ക്ലീനിങും കുക്കിങും അറിഞ്ഞിരിക്കണമെന്ന പരാമര്‍ശത്തില്‍ മുക്തക്കെതിരെ പരാതി

കൊച്ചി: പെണ്‍കുട്ടികളായാല്‍ ക്ലീനിങും കുക്കിങും അറിഞ്ഞിരിക്കണമെന്ന നടി മുക്തയുടെ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും പരാതി. ഫ്‌ളവേഴ്‌സ് ചാനലിലെ 'സ്റ്റാര്‍ മാജിക്' എന്ന പ്രോഗാമിനിടയില്‍ മുക്ത സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. അഡ്വ. ഷഹീന്‍, എഴുത്തുകാരിയായ തനുജ ഭട്ടതിരി, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വര്‍മ്മ, ലീനു ആനന്ദന്‍, എ.കെ. വിനോദ് തുടങ്ങിയവരാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

മകളെ അത്യാവശ്യം കുക്കിംഗും, ക്ലീനിംഗും പഠിപ്പിക്കുന്നുണ്ട്. പെണ്‍കുട്ടിയായതിനാല്‍ ഇതെല്ലം അറിഞ്ഞിരിക്കണം. മകള്‍ വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും അതിനാല്‍ ജോലി ചെയ്ത് പഠിക്കണം. കല്യാണം കഴിയുന്നതുവരെ ആര്‍ട്ടിസ്റ്റാണെന്നും, അതിനുശേഷം വീട്ടമ്മയായി മാറുകയാണെന്നുമാണ് താരം പരിപാടിക്കിടയില്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ട് കാര്യമില്ലെന്നും അവളെ മറ്റൊരു വീട്ടിലേക്ക് കല്യാണം കഴിപ്പിച്ച് വിടുമ്പോള്‍ വീട്ടു ജോലികള്‍ മാത്രം ചെയ്ത് ജീവിക്കണമെന്ന സന്ദേശമാണ് ഇത്തരം പരിപാടികളിലൂടെ സമൂഹത്തിന് നല്‍കുന്നത്. ചെറിയ കുട്ടിയെ നിര്‍ത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുമ്പോള്‍ തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പോലും ആ കുട്ടിക്ക് മനസിലാകുന്നില്ലെന്നും അതിനാല്‍ യൂട്ട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ക്ലിപ്പ് പിന്‍വലിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More