ലോകം എന്തും പറയട്ടെ, 'അവള്‍ എന്റെതാണ്',- വിവാദങ്ങള്‍ക്ക് മറുപടിയുമായി മുക്ത

കൊച്ചി: ഫ്ലവേര്‍സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാമിനിടെ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി നടി മുക്ത. 'ലോകം എന്തും പറഞ്ഞോട്ടെ, അവള്‍ എന്‍റെതാണ്. ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ചു, അതു ഷെയര്‍ ചെയ്തു സമയം കളയാതെ. ഒരുപാടു പേര്‍ നമ്മളെ വിട്ടു പോയി. പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം. അവര്‍ക്കും ആ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കൂ,- മുക്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പെണ്‍കുട്ടികളായാല്‍ ക്ലീനിങും കുക്കിങും അറിഞ്ഞിരിക്കണമെന്ന നടി മുക്തയുടെ പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് കാണിച്ച് വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. അഡ്വ. ഷഹീന്‍, എഴുത്തുകാരിയായ തനുജ ഭട്ടതിരി, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വര്‍മ്മ, ലീനു ആനന്ദന്‍, എ.കെ. വിനോദ് തുടങ്ങിയവരാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മകളെ അത്യാവശ്യം കുക്കിംഗും, ക്ലീനിംഗും പഠിപ്പിക്കുന്നുണ്ട്. പെണ്‍കുട്ടിയായതിനാല്‍ ഇതെല്ലം അറിഞ്ഞിരിക്കണം. മകള്‍ വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും അതിനാല്‍ ജോലി ചെയ്ത് പഠിക്കണം. കല്യാണം കഴിയുന്നതുവരെ ആര്‍ട്ടിസ്റ്റാണെന്നും, അതിനുശേഷം വീട്ടമ്മയായി മാറുകയാണെന്നുമാണ് താരം പരിപാടിക്കിടയില്‍ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Anoop N. P. 3 hours ago
Movies

'ഭീമന്‍റെ വഴി'യിലെ ഭീമന്‍ നായകനോ, വില്ലനോ ? '- അനൂപ്‌. എന്‍. പി

More
More
Movies

'ചുരുളി' എന്നിലുണ്ടാക്കിയ ചുരുളിച്ചുരുള്‍ ബോധങ്ങള്‍- ഡോ. പി കെ ശശിധരന്‍

More
More
Movies

'ഞാൻ ബിസിനസുകാരന്‍ തന്നെയാണ്; മരക്കാർ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ല': മോഹന്‍ലാല്‍

More
More
Movies

'സേതുരാമയ്യര്‍ ഈസ് ബാക്ക്'; സി ബി ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു

More
More
Web Desk 6 days ago
Movies

നിങ്ങളില്‍ തെറിപറയാത്തവര്‍ ചുരുളിയെ കല്ലെറിയട്ടെ - വിനയ് ഫോര്‍ട്ട്‌

More
More
Movies

എലികളെയും പാമ്പുകളെയും കയ്യിലേന്തി സൂര്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗോത്ര ജനത

More
More