തിയേറ്ററുകള്‍ ഈ മാസം 25 ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളും ഈ മാസം 25 -ന് തുറക്കും. ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗത്തിലാണ് നിർണായക തീരുമാനം എടുത്തത്. 25 മുതൽ തിയേറ്ററുകൾ തുറക്കാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു. അതേസമയം, നികുതിയടക്കമുള്ള കാര്യങ്ങളില്‍ ഇളവുകള്‍ വേണമെന്ന് തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഈ കാര്യങ്ങളില്‍ പുരോഗമിക്കുന്നതിനിടയിലാണ് 25 ന് തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ഉടമകള്‍ അറിയിച്ചിരിക്കുന്നത്.

വിനോദ നികുതിയിൽ ഇളവ്, തിയേറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കുക, കെട്ടിട നികുതിയിൽ ഇളവ് എന്നീ ആവശ്യങ്ങളാണ് തിയേറ്റർ ഉടമകള്‍ സർക്കാരിന് മുന്നിൽ  ഉന്നയിച്ചിരിക്കുന്നത്. തിയേറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കാന്‍ ഈ മാസം 21ന് സര്‍ക്കാര്‍, സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആറ് മാസത്തിനു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും തിയേറ്ററുകള്‍ തുറക്കുന്നത്. തിയേറ്ററുകളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അതോടൊപ്പം 50% ആളുകള്‍ക്കാണ് തിയേറ്ററില്‍ പ്രവേശനനുമതിയുണ്ടായിരിക്കുക. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

മുല്ലപ്പെരിയാര്‍ ഡാം; മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും- പ്രതിപക്ഷ നേതാവ്

More
More
Web Desk 6 hours ago
Keralam

മാറി നിന്നതും ബിനീഷിന്‍റെ അറസ്റ്റും തമ്മില്‍ ബന്ധമില്ല - കോടിയേരി

More
More
Web Desk 7 hours ago
Keralam

സ്ത്രീധനം നല്‍കാത്ത നിങ്ങള്‍ എന്തൊരു പിതാവാണെന്ന് സി ഐ സുധീര്‍ ചോദിച്ചു; മോഫിയയുടെ പിതാവ്

More
More
Web Desk 9 hours ago
Keralam

സൈജുവിനൊപ്പം ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികളടക്കം പതിനേഴ് പേര്‍ക്കെതിരെയും കേസ്

More
More
Web Desk 10 hours ago
Keralam

വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഇന്ന് പുറത്ത് വിടും

More
More
Web Desk 10 hours ago
Keralam

സന്ദീപിന്‍റെ കൊലപാതകം: പൊലീസിന്റെ നടപടികള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടിയേരി

More
More