പ്രവാചകൻ്റേത് സ്‌നേഹത്തിൻ്റെ ദർശനം -കെ ടി കുഞ്ഞിക്കണ്ണൻ

അജ്ഞതയുടെയും ഗോത്ര സംഘർഷങ്ങളുടെയും പ്രാചീനതയിൽ നിന്നും അറേബ്യൻ സമൂഹത്തെ അറിവിൻ്റെ വെളിച്ചത്തിലേക്ക് നയിച്ച പ്രവാചക സ്മരണയാണ് നബിദിനം. രക്ഷയുടെയും സമാധാനത്തിൻ്റെയും സന്ദേശം പടർത്തിയ റസൂലിൻ്റെ സ്മരണ.

ബഹുദൈവ വിശ്വാസത്തിലും വിഗ്രഹാരാധനയിലും പെട്ട് പരസ്പരം കലഹിച്ചിരുന്ന. അക്രമോത്സുകമായൊരു അറേബ്യൻ സംസ്കാരത്തെയും മനുഷ്യരെയും ഹൃദയം കൊണ്ടടുപ്പിക്കുകയും ഏകീകരിക്കുകയുമാണ് മുഹമ്മദ് നബി ചെയ്തത്. ഏകദൈവ വിശ്വാസ സന്ദേശത്തിലൂടെ മനുഷ്യരെ സഹോദരപ്പോരുകളിൽ നിന്നും രക്ഷിച്ച് സമാധാനത്തിലേക്ക് നയിക്കുക എന്നതായിരുന്നു പ്രവാചകൻ്റെ പ്രബോധനങ്ങളുടെ ലക്ഷ്യവും ആദർശവും.

ക്രിസ്തുമതത്തെയും ഇസ്ലാമിനെയും കുറിച്ചുള്ള പഠനങ്ങളിൽ ഫ്രെഡറിക് എംഗൽസ്, മുഹമ്മദ് നബിയുടെ ദർശനങ്ങളുടെ ചരിത്ര പ്രസക്തിയും സാമൂഹ്യ പ്രാധാന്യവും വിശദീകരിക്കുന്നുണ്ട്. അടിമയാക്കപ്പെട്ടവരുടെയും സ്വതന്ത്രരാക്കപ്പെട്ടവരുടെയും മതമെന്ന നിലയിൽ ചരിത്രത്തിലേക്ക് കടന്നു വന്ന ക്രിസ്തുമതം റോമൻ സാമ്രാജ്യത്തിൻ്റെ ഔദ്യോഗിക മതമായി അധ:പതിപ്പിച്ചതോടെ അതിനു സംഭവിച്ച അപചയങ്ങളും യുറോപ്പിലേക്ക് അറിവിൻ്റെ വെളിച്ചം പടർത്തിക്കൊണ്ടു കടന്നു വന്ന മുഹമ്മദിയൻ മതത്തിൻ്റെ സ്വാധീനത്തെയുമെല്ലാം കുറിച്ച് പൗരസ്ത്യ ദർശനങ്ങളെ കുറിച്ചുള്ള തൻ്റെ പഠനങ്ങളിൽ മാർക്സും വിശദീകരിക്കുന്നുണ്ട്.

അറിവിൻ്റെയും സമാധാനത്തിൻ്റെയും രക്ഷയുടെയും ദർശനങ്ങളാണ് മുഹമ്മദ് നബി അജ്ഞതയിൽ നിന്നും അക്രമത്തിൽ നിന്നുമുള്ള വിമോചന പദ്ധതിയായി മുന്നോട്ട് വെച്ചത്. ഇസ്ലാമിൻ്റെ പേരിൽ ഇന്ന് താലിബാനോളം വരുന്ന ഭീകരവാദ രാഷ്ട്രീയത്തിനെതിരായ മനുഷ്യ സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെ ദർശനമാണത്

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

K T Kunjikkannan

Recent Posts

Views

ലീഗിന്‍റെത് ഇടതുപക്ഷം മുസ്ലിം വിരുദ്ധമാണെന്ന് വരുത്താനുള്ള നീക്കം- കെ ടി കുഞ്ഞിക്കണ്ണൻ

More
More
Views

മുന്നൂറ് ആണ്ടുകൾ ഉറങ്ങിപ്പോയ 7 യുവാക്കൾ- കുഞ്ഞനിയൻ ശങ്കരൻ മുതുവല്ലൂർ

More
More
Khader Palazhi 5 days ago
Views

ജൂതരുടെ കോഷര്‍ ഫുഡും മുസ്ലീങ്ങളുടെ ഹലാലും- ഖാദര്‍ പാലാഴി

More
More
Gafoor Arakal 5 days ago
Views

ആദര്‍ശ ഹിന്ദുഹോട്ടലും ഹലാലും എഴുത്തച്ഛനും- ഗഫൂര്‍ അറക്കല്‍

More
More
Dr. B. Ekbal 5 days ago
Views

ഒമിക്രോൺ: നാം പേടിയ്ക്കണോ?- ഡോ. ബി. ഇക്ബാല്‍

More
More
P. K. Pokker 1 week ago
Views

കുടുംബജീവിതവും ലൈംഗീക സദാചാരവും തുറന്ന ചര്‍ച്ചക്ക് വെയ്ക്കണം- പി കെ പോക്കര്‍

More
More