കുട്ടികള്‍ മോശമായി പെരുമാറിയാല്‍ ശിക്ഷ മാതാപിതാക്കള്‍ക്ക്; പുതിയ നിയമവുമായി ചൈന

ബെയ്ജിങ്: ചൈനീസ് സര്‍ക്കാര്‍ പാസാക്കാനൊരുങ്ങുന്ന പുതിയ നിയമമനുസരിച്ച് കുട്ടികള്‍ മോശം രീതിയില്‍ പെരുമാറുകയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ ശിക്ഷ ലഭിക്കുക മാതാപിതാക്കള്‍ക്ക്. കുട്ടികള്‍ പൊതുയിടങ്ങളില്‍ അപമര്യാദയായി പെരുമാറുന്നതിന്‍റെ പ്രധാനകാരണം വീടുകളിലെ പരിശീലനക്കുറവാണ്. കുട്ടികളുടെ തെറ്റില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നും അതിനാലാണ് ഇത്തരമൊരു നിയമം പാസാക്കാനൊരുങ്ങുന്നത് എന്നുമാണ് അധികൃതരുടെ വിശദീകരണം.

കുട്ടികള്‍ക്ക് മികച്ച വിശ്രമം, വ്യായാമം, കളിസമയം, പോഷകാഹാരം എന്നിവ ഉറപ്പുവരുത്തണമെന്നും നിയമത്തില്‍ പറയുന്നു. അതോടൊപ്പം പുതിയ നിയമം പ്രബല്യത്തില്‍ വരുമ്പോള്‍ മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ കുട്ടികള്‍ പഠിക്കുമെന്നും, രാജ്യത്തോടും, രാഷ്ട്രീയത്തോടും താത്പര്യമുള്ളവരായി വളരാന്‍ സഹായിക്കുമെന്നും ചൈനീസ് പാര്‍ലമെന്‍റിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുട്ടികളില്‍ വര്‍ധിച്ച് വരുന്ന ഓണ്‍ലൈന്‍ ഗെയ്മുകളോടുള്ള താത്പര്യം ഇല്ലാതാക്കുന്നതിനും നേരത്തെ ചൈന നിയമം പാസാക്കിയിരുന്നു. ഈ നിയമം അനുസരിച്ച് കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഗെയിം കളിക്കാന്‍ അനുവാദം ലഭിക്കുക. രക്ഷിതാക്കള്‍ക്ക് ശിക്ഷ കിട്ടുന്ന തരത്തിലുള്ള നിയമം അടുത്ത ആഴ്ചയോടെ പാസാക്കാനാണ് ഉദ്ദേശിക്കുന്നത്. കുട്ടികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ മാതാപിതാക്കള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പ്രത്യേക ക്ലാസുകളില്‍ കുട്ടികളോടൊപ്പം പങ്കെടുക്കണമെന്നും നിയമത്തില്‍ പറയുന്നു.

Contact the author

International Desk

Recent Posts

International

സൗദിക്ക് പിന്നാലെ യു എ ഇയിലും അമേരിക്കയിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

More
More
International

കൊവിഡിന് അതിരുകളില്ല, യാത്രാവിലക്ക് അന്യായമെന്ന് ഐക്യരാഷ്ട്രസഭ

More
More
International

അമേരിക്കയിലെ സ്കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു

More
More
International

എലിസബത്ത് രാജ്ഞിയുമായുള്ള ബന്ധം വിച്ഛേദിച്ചു; ബാര്‍ബഡോസ്‌ ഇനി പരമാധികാര റിപ്പബ്ലിക്

More
More
International

ഒമിക്രോണ്‍ ഏറ്റവും അപകടകാരിയായ കൊവിഡ്- ലോകാരോഗ്യ സംഘടന

More
More
International

സ്‌ക്വിഡ് ഗെയിം; വിതരണക്കാരന് വധശിക്ഷ, കണ്ടവര്‍ക്ക് ജീവപര്യന്തം

More
More