ഫേസ്ബുക്കിന്റെ പേര് മാറ്റാനൊരുങ്ങി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ?

വാഷിംഗ്ടണ്‍: ടെക് ഭീമന്‍ ഫേസ്ബുക്ക് പേരുമാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ച്ചയ്ക്കുളളില്‍ പേര് മാറ്റി റീബ്രാന്‍ഡിംഗ് നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്റര്‍നെറ്റിന്റെ ഭാവി എന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിശേഷിപ്പിച്ച 'മെറ്റാവേഴ്‌സ്' എന്ന പദ്ധതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഫേസ്ബുക്ക് റീബ്രാന്‍ഡിംഗ് നടത്തുന്നതെന്ന് ഫേസ്ബുക്കിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ 28-ന് നടക്കുന്ന ഫേസ്ബുക്കിന്റെ ആന്വല്‍ കണക്ട് കോണ്‍ഫറന്‍സില്‍ വച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് വെര്‍ജിന്റെ റിപ്പോര്‍ട്ട്.  എന്നാല്‍ പേരുമാറ്റം സംബന്ധിച്ച് ഫേസ്ബുക്ക് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനും സാധിക്കുന്ന ' ഷെയേര്‍ഡ് വിര്‍ച്വല്‍ സ്‌പേസാ'ണ് മെറ്റാവേഴ്‌സ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വ്യത്യസ്തമായ ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഈ വെര്‍ച്വല്‍ ലോകത്തേക്ക് പ്രവേശിക്കാനാവും. ഇവിടെ ഓരോരുത്തര്‍ക്കും വിര്‍ച്വല്‍ രൂപമുണ്ടാവും. മെറ്റാവേഴ്‌സ് നിര്‍മ്മിക്കാനായി അഞ്ചുകോടി ഡോളറാണ് ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത്. ഫേസ്ബുക്ക് റിയാലിറ്റി ലാബിന്റെ ഭാഗമായാണ് മെറ്റാവേഴ്‌സ് പ്രവര്‍ത്തിക്കുക.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Technology

ട്വിറ്ററിന്റെ തലപ്പത്തും ഇന്ത്യന്‍ വംശജന്‍; അഭിമാന നിമിഷം

More
More
Web Desk 1 month ago
Technology

ഫേസ്ബുക്ക് കമ്പനി ഇനി 'മെറ്റ' എന്നറിയപ്പെടും

More
More
Technology

ഈടില്ലാതെ 50 ലക്ഷം രൂപ വരെ ലോണ്‍ നല്‍കാന്‍ ഫേസ്ബുക്ക്

More
More
Web Desk 1 month ago
Technology

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

More
More
Tech Desk 1 month ago
Technology

ട്രോളന്മാർ കരുണ കാണിക്കണം; സുക്കറിനു നഷ്ടം 52000 കോടി രൂപയാണ്

More
More
Technology

ഫേസ്ബുക്ക്‌ ലക്ഷ്യം വെക്കുന്നത് ലാഭം മാത്രം - വിമര്‍ശനവുമായി ഫേസ്ബുക്ക് മുന്‍ പ്രൊഡക്ട് മാനേജര്‍

More
More