ഉത്രാ കൊലപാതകം പ്രധാനവാര്‍ത്തയാക്കി ബിബിസി

ഉത്രാ കൊലപാതകം പ്രധാനവാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമമായ ബി ബി സി. ഉത്രയുടെ ഭര്‍ത്താവ് സൂരജ് കൊലപാതകം ആസൂത്രണം ചെയ്തതുമുതല്‍ സൂരജിന് ഇരട്ട ജീവപര്യന്തം ലഭിക്കുന്നതുവരെയുളള വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയുളള റിപ്പോര്‍ട്ടാണ് ബി ബി സി തയാറാക്കിയിരിക്കുന്നത്. ഉത്രയെ സൂരജ് വിവാഹം ചെയ്യുന്നത് നൂറുപവന്‍ സ്വര്‍ണവും നാലു ലക്ഷം രൂപയും ഒരു കാറും സ്ത്രീധനമായി വാങ്ങിയാണ്. പഠനവൈകല്യമുളള ഉത്രയെ വിവാഹശേഷം സംരക്ഷിക്കുന്നതിനായി പ്രതിമാസം 8000 രൂപയും സൂരജ് ഉത്രയുടെ മാതാപിതാക്കളില്‍ നിന്ന് വാങ്ങിയിരുന്നു. സൂരജ് മൂന്നുതവണ ഉത്രയെ പാമ്പിനെ വച്ച് കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ബി ബി സി വ്യക്തമാക്കിയിട്ടുണ്ട്.

കേരളാ പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ ഒരാളെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുന്ന ആദ്യ കേസാണിത്. ഉത്രയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ലോക്കല്‍ പൊലീസ് കാര്യമായി അന്വേഷിച്ചില്ല. തുടര്‍ന്ന് ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ് പി ഹരിശങ്കറിനെ കണ്ടതോടെയാണ് അന്വേഷത്തില്‍ വഴിത്തിരിവുണ്ടായത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴും ബലംപ്രയോഗിച്ചോ അതിനെ പ്രകോപിപ്പിച്ചോ കടിപ്പിക്കുമ്പോഴുമുളള വ്യത്യാസം കണ്ടെത്താനായി ഡമ്മി പരീക്ഷണം, ഉത്രയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. രാസപരിശോധനാ ഫലങ്ങള്‍ ഫൊറന്‍സിക് പരിശോധനാ ഫലം തുടങ്ങിയവ കേസില്‍ നിര്‍ണായകമായി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നീണ്ട ഒരു വര്‍ഷത്തെ വിചാരണക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഉത്രാവധക്കേസിന്റെ വിധി വന്നത്. പ്രതി സൂരജിന്  ഇരട്ടജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.  കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് വിധി പ്രസ്താവനയില്‍ കോടതി ചൂണ്ടിക്കാട്ടി. ആസൂത്രിത കൊലപാതകം, നരഹത്യാശ്രമം, വിഷം നല്‍കി പരിക്കേല്‍പ്പിക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് തെളിയിക്കപ്പെട്ടത്. അങ്ങേയറ്റം പൈശാചികവും ദാരുണവുമായ കൊലപാതകമാണ് പ്രതി ചെയ്തത് എന്നും അക്കാരണത്താല്‍ പ്രതിക്ക് വധശിക്ഷ  നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

കേസില്‍ 87 സാക്ഷികളെയാണ് വിസ്തരിച്ചത്. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചനയോടെയുള്ള കൊലപാതകം (302),  കഠിനമായ ദേഹോപദ്രവം (326), നരഹത്യാ ശ്രമം (307),  വനംവന്യജീവിനിയമം (115) എന്നിവ പ്രകാരമുള്ള കേസുകളാണ് പ്രതി സൂരജിന് മേല്‍ ചുമത്തിയിരിക്കുന്നത്. 

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More