ബാരിക്കേഡില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തെ ന്യായീകരിച്ച സിക്ക് തീവ്രവാദി നേതാവിനൊപ്പം കൃഷിമന്ത്രി

ചണ്ഡീഗഡ്: സിംഗുവിലെ കര്‍ഷകരുടെ സമരകേന്ദ്രത്തില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം കര്‍ഷകസമരത്തെ അപകീര്‍ത്തിപ്പെടുത്താനുളള ബിജെപി സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിംഗ് രണ്‍ധാവ. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് ടോമറും തീവ്ര സിഖ് വിശ്വാസികളായ നിഹാങ്കുകളുടെ നേതാവും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പുറത്തുവന്നതിനുപിന്നാലെയാണ് സുഖ്ജിന്ദര്‍ സിംഗ് രണ്‍ധാവയുടെ പ്രതികരണം. 

'നിഹാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചിത്രം. യുവാവിനെ കൊന്ന് മൃതദേഹം കര്‍ഷക സമരകേന്ദ്രത്തില്‍ കെട്ടിത്തൂക്കുക വഴി കര്‍ഷക സമരത്തെ അപകീര്‍ത്തിപ്പെടുത്തുകയും കര്‍ഷകര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടത്. തര്‍ തരണ്‍ ജില്ലയിലെ ചീമാ കാലന്‍ ഗ്രാമത്തില്‍ നിന്നുളള ദരിദ്രനായ യുവാവാണ് കൊല്ലപ്പെട്ട ലഖ്ബീര്‍ സിംഗ്. അദ്ദേഹത്തെ ആരാണ് സിംഗുവിലെ കര്‍ഷക കേന്ദ്രത്തിലേക്ക് എത്തിച്ചത്, ഭക്ഷണം വാങ്ങാന്‍ പോലും പണമില്ലാത്ത യുവാവിന് യാത്രചെയ്യാനുളള പണം എങ്ങനെയാണ് ലഭിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണം' സുഖ്ജിന്ദര്‍ സിംഗ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുറത്തുവന്നിരിക്കുന്ന ചിത്രത്തില്‍ നരേന്ദ്രസിംഗ് ടോമറും, നിഹാങ്ക് നേതാവും ഒരുമിച്ച് നില്‍ക്കുന്നതായി കാണാം. ചിത്രത്തില്‍ കാണുന്ന നിഹാങ്ക് നേതാവ് നേരത്തെ സിംഗുവിലെ യുവാവിന്റെ കൊലപാതകത്തെ ന്യായീകരിച്ചിരുന്നു. യുവാവ് സിഖ് മതഗ്രന്ഥത്തെ അപമാനിച്ചതിനാലാണ് കൊന്നതെന്ന് അറസ്റ്റിലായ നിഹാങ്ക് അംഗങ്ങളും പറഞ്ഞിരുന്നു. പൊലീസ് ബാരിക്കേഡിലാണ് യുവാവിന്റെ ജഡം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മൃതശരീരം കൈകളും കാലുകളും വെട്ടിമാറ്റി വികൃതമാക്കിയ നിലയിലാണ്  കണ്ടെത്തിയത്. 

Contact the author

Web Desk

Recent Posts

National Desk 20 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 20 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 22 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 23 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More