ശശി തരൂരിന്റെ മകന് അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം

വാഷിംഗ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ മകനുമായ ഇഷാന്‍ തരൂരിന് അന്താരാഷ്ട്ര മാധ്യമപുരസ്‌കാരം. അമേരിക്കന്‍ അക്കാദമി ഓഫ്‌ ഡിപ്ലോമസിയുടെ 'ആര്‍തര്‍ റോസ് മീഡിയാ പുരസ്‌കാര'ത്തിനാണ് ഇഷാന്‍ തരൂര്‍ അര്‍ഹനായത്. നവംബര്‍ 9-നാണ് പുരസ്‌കാരം സമ്മാനിക്കുക. 5000 ഡോളറാണ് (3,70,000 രൂപ) സമ്മാനത്തുക.

ഇഷാന്‍ തരൂരിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും ഇത് അവന്‍ അര്‍ഹിക്കുന്ന അംഗീകാരമാണെന്നും ശശി തരൂര്‍ പ്രതികരിച്ചു. വിഷയാധിഷ്ടിതവും ഉള്‍ക്കാഴ്ച്ചയുളളതും വ്യക്തവുമായ ഇഷാന്റെ എഴുത്തുകള്‍ താന്‍ പങ്കുവയ്ക്കാറുണ്ടെന്നും ശശി തരൂർ ഫേസ്ബുക്കില്‍ കുറിച്ചു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നയതന്ത്രം, വിദേശകാര്യം എന്നീ വിഷയങ്ങളില്‍ റിപ്പോര്‍ട്ടിംഗും വിശകലനവും നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് ആര്‍തര്‍ റോസ് മീഡിയാ അവാര്‍ഡിനായി പരിഗണിക്കുക. യേല്‍ സർവ്വകലാശാലയില്‍ നിന്നും ചരിത്രത്തില്‍ ബിരുദം നേടിയ ഇഷാന്‍ 2014-ല്‍  'ടുഡേയ്സ് വേള്ഡ് വ്യൂ' കോളത്തിന്റെ സഹ അവതാരകനായാണ് വാഷിംഗ്ടണില്‍ പോസ്റ്റിലെത്തുന്നത്. അദ്ദേഹം ടൈം മാഗസിന്റ സീനിയർ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 

Contact the author

National Desk

Recent Posts

Web Desk 17 hours ago
National

മുല്ലപ്പെരിയാര്‍ ഒരു ജലബോംബ്: മലയാളികള്‍ വെളളം കുടിച്ചും തമിഴര്‍ വെളളം കുടിക്കാതെയും മരിക്കും- എം എം മണി

More
More
National Desk 20 hours ago
National

പണമില്ലാത്തതിനാല്‍ ഐ ഐ ടി സീറ്റ് നഷ്ട്ടപ്പെട്ട ദളിത് വിദ്യാര്‍ഥിയുടെ ഫീസടച്ച് ഹൈക്കോടതി ജഡ്ജ്‌

More
More
Web Desk 1 day ago
National

'ബംഗാളിലേക്ക് വരൂ, ബിജെപി ഒരു ചുക്കും ചെയ്യില്ല' ; മുനവ്വര്‍ ഫാറൂഖിയോട് തൃണമൂല്‍ കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

തെറ്റു ചെയ്തതുകൊണ്ടാണ് മോദി ചര്‍ച്ചകളെ ഭയക്കുന്നത്; നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയമെന്ന് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

'ആരുപറഞ്ഞു ലോക്‌സഭ ആകര്‍ഷകമല്ലെന്ന്?'; വനിതാ എംപിമാര്‍ക്കൊപ്പമുളള ഫോട്ടോ പങ്കുവച്ച് ശശി തരൂര്‍

More
More
National Desk 1 day ago
National

ഇരുസഭകളും ബില്‍ പാസാക്കി; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു

More
More