പ്രളയ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി വന്‍ പരാജയം - വി. ഡി. സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. വിമര്‍ശനങ്ങളും അഭിപ്രായങ്ങളും കേള്‍ക്കുവാനോ അംഗീകരിക്കുവാനോ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും, അദ്ദേഹം എപ്പോഴും സ്തുതിപാടകര്‍ക്ക് നടുവിലാണെന്നും അദ്ദേഹം ആരോപിച്ചു. പ്രളയദുരന്തം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി വന്‍ പരാജയമാണെന്നും, അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം കേരളത്തിൽ വൻ നാശം വിതയ്ക്കുമെന്ന് വ്യക്തമായിട്ടും റെഡ് അലർട്ട് പ്രഖ്യാപിക്കാൻ വൈകിയെന്നും ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ അപകടം നടന്ന് 21 മണിക്കൂറിന് ശേഷം മാത്രമാണ് സർക്കാർ സംവിധാനം രക്ഷാപ്രവർത്തനത്തിന് എത്തിയതെന്നും വി. ഡി. സതീശൻ കൂട്ടിച്ചേര്‍ത്തു.

വീണ്ടും അധികാരത്തില്‍ വന്നതോടെ ഒരു തരത്തിലുമുള്ള വിമര്‍ശനങ്ങള്‍ അംഗീകരിക്കാനും മുഖ്യമന്ത്രി തയ്യാറല്ല. സ്തുതിപാടകരുടെ നടുവില്‍ നില്‍ക്കുമ്പോള്‍ സത്യങ്ങളെല്ലാം അപ്രിയമായി തോന്നും. കോണ്‍ഗ്രസ് വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. നാസയും ഇന്ത്യന്‍ കാലാവസ്ഥാ ഏജൻസികളും നല്‍കിയ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ്. ഇത്രയൊക്കെ മുന്നറിയിപ്പ്  ലഭിച്ചിട്ടും ദുരന്ത നിവാരണ അതോറിറ്റി കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് അപകടത്തിന്‍റെ ആഴം കൂട്ടിയത്. പമ്പ, മീനച്ചിലാര്‍, ഭാരതപ്പുഴ തുടങ്ങി ഏത് നദിയുമാകട്ടെ, ജല നിരപ്പ് ഉയര്‍ന്നാല്‍ അത് ഏതൊക്കെ പ്രദേശത്തെ ജനങ്ങളെ ബാധിക്കുമെന്ന സാമാന്യബോധമെങ്കിലും സര്‍ക്കാരിനുണ്ടായിരിക്കണം - പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാലാവസ്ഥാ നിരീക്ഷണ ഏജൻസികള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ മുഖ്യമന്ത്രി പരിശോധിക്കണം. അതില്‍ കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ മുന്നറിയിപ്പുകള്‍ കൃത്യമായ സമയത്ത് ജനങ്ങളില്‍ എത്തിക്കാതിരുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More