അവസാനത്തെ ആര്‍ എസ് എസുകാരനെയും മാനസിക രോഗിയാക്കിയാലെ മുഖ്യമന്ത്രിക്ക് വിശ്രമമുള്ളൂ - അബ്ദുറബ്ബ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ്. അവസാനത്തെ RSS കാരനെയും മാനസിക രോഗിയാക്കിയാലെ മുഖ്യമന്ത്രിക്ക് വിശ്രമമുള്ളൂവെന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കുറെ നാളുകളായി ആര്‍ എസ് എസുകാര്‍ക്കിടയില്‍ പടരുന്ന മാനസിക രോഗങ്ങളെ പഠനവിധേയമാക്കിയാല്‍ അതില്‍ മുഖ്യമന്ത്രിക്കുള്ള പങ്ക് വളരെ വലുതാണെന്നും അബ്ദുറബ്ബ് ആരോപിച്ചു. മലപ്പുറത്ത് മദ്രസ അധ്യാപകനെ അക്രമിച്ച ആര്‍ എസ് എസുകാരന്‍ മാനസരോഗിയാണെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം 

പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ സ്വബോധമുള്ള RSS കാർക്ക് നിലനിൽപ്പില്ലാതാവുകയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലെ RSS കാർക്കിടയിൽ പടരുന്ന 'മാനസിക രോഗങ്ങളെക്കുറിച്ച് ശരിക്കും പഠനവിധേയമാക്കിയാൽ അതിൽ സഖാവ് പിണറായി വിജയനുള്ള പങ്ക് ചില്ലറയല്ല. കേരളത്തിലെ അവസാനത്തെ RSS കാരനെയും മാനസിക രോഗിയാക്കിയ ശേഷമേ 

ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിക്ക് ഇനി വിശ്രമമുള്ളൂ.

കേരളത്തെ സമ്പൂർണ്ണ RSS മുക്തമാക്കാൻ മുഖ്യമന്ത്രിയുടെ 'സൈക്കളോജിക്കൽ മൂവ്' 

പിണറായി ഡാ...!

അബ്ദുറബ്ബ്

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

ഒമിക്രോണ്‍ വകഭേദം; കേരളം അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

More
More
Web Desk 16 hours ago
Keralam

കേരളത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഭരണം- രമേശ് ചെന്നിത്തല

More
More
Web Desk 17 hours ago
Keralam

ഹലാല്‍ വിവാദം: പ്രത്യേക വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

More
More
Web Desk 19 hours ago
Keralam

സഹകരണ സംഘങ്ങള്‍ 'ബാങ്ക്' എന്ന പദം ഉപയോഗിക്കരുത് - ആര്‍ ബി ഐ

More
More
Web Desk 20 hours ago
Keralam

എറണാകുളം - അങ്കമാലി അതിരൂപതക്ക് പഴയ രീതിയില്‍ കുര്‍ബാന അര്‍പ്പിക്കാം

More
More
Web Desk 22 hours ago
Keralam

മോഡലുകളുടെ മരണം: സൈജൂ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു

More
More