നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്; 1-ാം പ്രതി സരിത്ത് , ശിവശങ്കര്‍ 29-ാം പ്രതി

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. സരിത്താണ് കേസില്‍ ഒന്നാം പ്രതി. കള്ളക്കടത്ത് കേസില്‍ മന്ത്രിമാരുടെ ബന്ധം കണ്ടെത്താനായില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കര്‍ കേസിലെ 29 മത്തെ പ്രതിയാണ്. സ്വർണക്കടത്ത് അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാണ് ശിവശങ്കരിനെതിരെയുള്ള കുറ്റം. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച തുക തീവ്രവാദ പ്രവര്‍ത്തനത്തിനുപയോഗിച്ചു വെന്ന ആരോപണം തെളിയിക്കാനും കസ്റ്റംസിന് സാധിച്ചിട്ടില്ല. സ്വർണക്കടത്തിന്‍റെ മുഖ്യ ആസൂത്രകൻ റമീസാണെന്നും കുറ്റപത്രത്തിലുണ്ട്. ഫൈസൽ ഫരീദ് പ്രതിപ്പട്ടികയിലില്ല.

ഒരു വര്‍ഷം നീണ്ട കേസ് അന്വേഷണത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരില്‍ നിന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശിവശങ്കരനറിയാമായിരുന്നു. അദ്ദേഹം ഇക്കാര്യം ബോധപൂര്‍വ്വം മറച്ചുവെക്കുകയായിരുന്നു. ഇത്രയും ഉന്നത പദവിയിലുള്ള ശിവശങ്കർ സ്വർണക്കടത്തിനെക്കുറിച്ച് അറിഞ്ഞിട്ടും അക്കാര്യം മറച്ചുവെച്ചത് ഗുരുതരമായ കുറ്റമാണ്. എന്നാൽ ശിവശങ്കർ സ്വർണക്കടത്തിൽ നിന്നും സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും കുറ്റ പത്രത്തില്‍ പറയുന്നു. കസ്റ്റംസിന് പിന്നാലെ ഡിസംബറില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ഇ ഡിയുടെ നീക്കം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വർണക്കടത്തിൻ്റെ മറ്റൊരു ഇടനിലക്കാരനായ ഫൈസൽ ഫരീദടക്കം വിദേശത്തുള്ളവരെ പ്രതികളാക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച പുരോഗമിക്കുകയാണ്. അതോടൊപ്പം സ്വർണക്കടത്തിന് സഹായം ചെയ്ത അറ്റാഷെയും കോൺസുൽ ജനലറും നിലവിൽ പ്രതികളല്ല. ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തു നിൽക്കുകയാണെന്നാണ് കസ്റ്റംസ് പറയുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

കേരളവും ചിറാപുഞ്ചിയും തമ്മില്‍ താരതമ്യമില്ല; നടന്‍ ജയസൂര്യക്ക് മറുപടിയുമായി മന്ത്രി റിയാസ്

More
More
Web Desk 6 hours ago
Keralam

മുല്ലപ്പെരിയാര്‍ ഡാം; മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും- പ്രതിപക്ഷ നേതാവ്

More
More
Web Desk 7 hours ago
Keralam

മാറി നിന്നതും ബിനീഷിന്‍റെ അറസ്റ്റും തമ്മില്‍ ബന്ധമില്ല - കോടിയേരി

More
More
Web Desk 8 hours ago
Keralam

സ്ത്രീധനം നല്‍കാത്ത നിങ്ങള്‍ എന്തൊരു പിതാവാണെന്ന് സി ഐ സുധീര്‍ ചോദിച്ചു; മോഫിയയുടെ പിതാവ്

More
More
Web Desk 9 hours ago
Keralam

സൈജുവിനൊപ്പം ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികളടക്കം പതിനേഴ് പേര്‍ക്കെതിരെയും കേസ്

More
More
Web Desk 11 hours ago
Keralam

വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഇന്ന് പുറത്ത് വിടും

More
More