സിനിമാ ചിത്രീകരണത്തിനിടെ നടന്റെ തോക്കില്‍ നിന്ന് വെടിയേറ്റ ക്യാമറാ വുമണ്‍ മരിച്ചു

ലോസ് ഏഞ്ചല്‍സ്: സിനിമാ ചിത്രീകരണത്തിനിടെ നടന്റെ കയ്യില്‍ നിന്ന് വെടിയേറ്റ ക്യാമറാ വുമണ്‍ മരിച്ചു. യുഎസിലെ സാന്റാ ഫെയില്‍ 'റസ്റ്റ്' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. നടന്‍ അലക് ബാള്‍ട്വിന്നിന്റെ കയ്യിലുണ്ടായിരുന്ന പ്രോപ് ഗണ്ണില്‍ നിന്നാണ് ക്യാമറ വുമണ്‍ ഹലൈനയ്ക്ക് വെടിയറ്റത്. അപകടമുണ്ടായതിനുപിന്നാലെ ഹലൈനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിത്രത്തിന്റെ സംവിധായകന്‍ ജോയല്‍ സൂസയ്ക്കും പരിക്കേറ്റിട്ടുണ്ട്. ജോയലിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. എങ്ങനെയാണ് അപകടമുണ്ടായതെന്ന് കണ്ടെത്തിയതിനുശേഷമാവും നടപടിയെടുക്കുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹോളിവുഡ് സംവിധായകര്‍ക്ക് ഏറെ പ്രിയപ്പെട്ട സാന്റാ ഫെയിലെ ബൊനാന്‍സാ ക്രീക്ക് റാഞ്ചില്‍ വച്ചായിരുന്നു അപകടം നടന്നത്.  ഇതാദ്യമായല്ല പ്രോപ്പ് ഗണ്‍ മൂലം അപകടമുണ്ടാവുന്നത്. ദി ക്രൗ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബ്രൂസ് ലീയുടെ മകന്‍ ബ്രാന്‍ഡന്‍ ലീ കൊല്ലപ്പെട്ടതും പ്രോപ്പ് ഗണ്ണില്‍ നിന്ന് വെടിയേറ്റാണ്.

പൊതുവേ സിനിമാ ചിത്രീകരണത്തിന് പ്രോപ്പ് ഗണ്‍ ഉപയോഗിക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. യഥാര്‍ത്ഥ വെടിമരുന്ന് സിനിമാ ചിത്രീകരണത്തിനായി പ്രോപ് ഗണ്ണില്‍ ഉപയോഗിക്കില്ല. എന്നാല്‍ സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് വിപരീതമായി നിയമവിരുദ്ധമായി വെടിമരുന്ന് സിനിമാ സെറ്റുകളില്‍ ഉപയോഗിക്കാറുണ്ട്. 

Contact the author

International Desk

Recent Posts

International

സൗദിക്ക് പിന്നാലെ യു എ ഇയിലും അമേരിക്കയിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

More
More
International

കൊവിഡിന് അതിരുകളില്ല, യാത്രാവിലക്ക് അന്യായമെന്ന് ഐക്യരാഷ്ട്രസഭ

More
More
International

അമേരിക്കയിലെ സ്കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു

More
More
International

എലിസബത്ത് രാജ്ഞിയുമായുള്ള ബന്ധം വിച്ഛേദിച്ചു; ബാര്‍ബഡോസ്‌ ഇനി പരമാധികാര റിപ്പബ്ലിക്

More
More
International

ഒമിക്രോണ്‍ ഏറ്റവും അപകടകാരിയായ കൊവിഡ്- ലോകാരോഗ്യ സംഘടന

More
More
International

സ്‌ക്വിഡ് ഗെയിം; വിതരണക്കാരന് വധശിക്ഷ, കണ്ടവര്‍ക്ക് ജീവപര്യന്തം

More
More