വാക്സിന്‍ 100 കോടി : ബിജെപിയുടെ ആഘോഷം എന്തിനെന്ന് മനസിലാകുന്നില്ലെന്ന് സിദ്ധരാമയ്യ

ബാംഗ്ലൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നൂറുകോടി വാക്സിനേഷന്‍ ആഘോഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. രാജ്യത്ത് 132 കോടി ജനങ്ങളുണ്ടായിരിക്കെ ആകെ 29 കോടി ജനങ്ങള്‍ക്ക് മാത്രമാണ് വാക്സിന്‍ ലഭിച്ചിരിക്കുന്നത്. പകുതി ജനങ്ങള്‍ക്ക് പോലും വാക്സിന്‍ ലഭ്യമാകാത്ത സാഹചര്യമാണ് രാജ്യത്തുള്ളതെന്നും സിദ്ധരാമയ്യ പറഞ്ഞു. 

രാജ്യത്ത് 21 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഇതുവരെ പൂര്‍ണമായും വാക്സിന്‍ ലഭിച്ചിരിക്കുന്നത്. 132 കോടി ജനസംഖ്യയുള്ള രാജ്യത്ത് 100 കോടി വാക്സിന്‍ വിതരണം ചെയ്തുവെന്ന് കാണിച്ച് പ്രധാനമന്ത്രിയും, അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എങ്ങനെയാണ് ആഘോഷിക്കാന്‍ സാധിക്കുക. ഇതുവരെ 42 കോടിയാളുകള്‍ക്കാണ് ഒരു ഡോസ് വാക്സിന്‍ എങ്കിലും ലഭിച്ചിരിക്കുന്നത്. രാജ്യത്തെ 62 കോടി ജനങ്ങള്‍ക്ക് ഇനിയും ഒരു ഡോസ് വാക്സിൻ പോലും ലഭ്യമായിട്ടില്ല. ഈ വർഷാവാസനത്തോടെയെങ്കിലും രാജ്യത്തെ മുഴുവൻ ആളുകൾക്കും വാകിസിനേഷൻ ലഭ്യമാക്കാൻ ബി ജെ പി സർക്കാരിന് സാധിക്കുമോ - സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, 100 കോടി ഡോസ്​ വാക്​സിനെന്നത്​ വെറുമൊരു സംഖ്യയല്ലെന്നും, ചരിത്രത്തിലെ പുതിയ അദ്ധ്യായമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പാത്രം കൊട്ടിയതിലൂടെയും, ദീപം തെളിയിച്ചതിലൂടെയും നമ്മുടെ ഐക്യമാണ് ലോകത്തിന് മുന്‍പില്‍ തെളിയിക്കപ്പെട്ടത്. ഇന്ത്യയിലെ ഓരോ പൌരനും ഈ വിജയത്തില്‍ അഭിമാനിക്കാം. കൊവിഡ് സുരക്ഷിതയിടമായാണ് ലോകം ഇപ്പോള്‍ ഇന്ത്യയെ കാണുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
National

'മഴയാണ് കാരണമെങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡുകളേ കാണില്ല'; മന്ത്രി മുഹമ്മദ് റിയാസിനെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ

More
More
National Desk 1 day ago
National

ഡല്‍ഹിയിലെ വായുമലിനീകരണത്തിന് കാരണം പാക്കിസ്ഥാന്‍; വിചിത്രവാദവുമായി യുപി സര്‍ക്കാര്‍

More
More
Web Desk 1 day ago
National

'ഇത് സഹിക്കാനാവില്ല'; മകള്‍ക്കെതിരായ ട്രോളുകള്‍ അതിരുകള്‍ ലംഘിക്കുന്നതാണെന്ന് അഭിഷേക് ബച്ചന്‍

More
More
National Desk 1 day ago
National

രാജ്യത്തെ പ്രധാന ഡാമുകളെല്ലാം ഇനി കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍; ഡാം സുരക്ഷാ ബില്‍ പാസായി

More
More
National Desk 1 day ago
National

തീസ്ത സെതൽവാദിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; തീസ്തയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് സോളിസിറ്റർ ജനറലിന്‍റെ ചോദ്യം

More
More
National Desk 1 day ago
National

കര്‍ണാടകയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് ഡോക്ടര്‍ക്ക്; സമ്പര്‍ക്കത്തിലുള്ള 5 പേര്‍ക്ക് രോഗം

More
More