ഭഗത് സിംഗിന്റെ പുസ്തകം കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന് കോടതി; ഗോത്രവിഭാഗക്കാര്‍ക്കെതിരായ യു എ പി എ റദ്ദാക്കി

മംഗളൂരു: നക്‌സലേറ്റ് ബന്ധമാരോപിച്ച് ഗോത്രവിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ക്കെതിരെ ചുമത്തിയ യു എ പി എ റദ്ദാക്കി മംഗളൂരു സെഷന്‍സ് കോടതി. മാധ്യമപ്രവര്‍ത്തകനായ വിത്തല മലേകുടിയക്കും പിതാവ് ലിംഗപ്പ മലേകുടിയക്കുമെതിരായ രാജ്യദ്രോഹക്കുറ്റമാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. ഭഗത് സിംഗിന്റെ പുസ്തകവും പത്രക്കട്ടിങ്ങുകളും നക്‌സലേറ്റ് ബന്ധത്തിന്റെ തെളിവാണെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. എന്നാല്‍ ഭഗത് സിംഗിന്റെ പുസ്തകം കൈവശം വയ്ക്കുന്നത് നിയമപ്രകാരം നിരോധിക്കപ്പെട്ടിട്ടില്ലെന്ന് മംഗളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ബി. ബി. ജഗതി വ്യക്തമാക്കി. 

'വിത്തലയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ അവരുടെ ജീവനോപാധിയാണ്. അവര്‍ കുറ്റവാളികളോ, നക്‌സലുകളെ സഹായിക്കുന്നവരോ ആയിരുന്നെങ്കില്‍ അവരുടെ ഗ്രാമത്തിലുളള ഒരാളെങ്കിലും വസ്തുതകള്‍ തുറന്നുപറയുമായിരുന്നു. ഇരുവരും രാജ്യദ്രോഹക്കുറ്റം ചെയ്തതിന് തെളിവുകളില്ല.  സാക്ഷിമൊഴികളുടെയും  വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ ഇരുവരെയും കുറ്റവിമുക്തരാക്കുകയാണ്'- കോടതി പ്രസ്താവിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2012 മാര്‍ച്ച് 3-നാണ് വിത്തലയും പിതാവും അറസ്റ്റിലാകുന്നത്. കുദ്രേമുഖ് വനമേഖലയിലുളള നക്‌സലേറ്റുകളെ ഇരുവരും സഹായിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ ഗൂഡാലോചന, രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ തുടങ്ങിയ ആക്ടുകള്‍ പ്രകാരമാണ് കേസെടുത്തത്. വിത്തലയുടെ മുറിയില്‍ നിന്ന് ഭഗത് സിംഗിനെക്കുറിച്ചുളള പുസ്തകം, പത്രകട്ടിങ്ങുകള്‍, ഗ്രാമത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നതുവരെ തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന കത്ത് എന്നിവയാണ് കണ്ടെടുത്തത്. 

Contact the author

National Desk

Recent Posts

National Desk 20 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 21 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 23 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 23 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More