ജയനാശാന്‍ കെ എസ് ആര്‍ ടി സിക്ക് ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടം

കോട്ടയം: കോട്ടയം പൂഞ്ഞാറില്‍ വെളളക്കെട്ടില്‍ ബസിറക്കി അപകടമുണ്ടാക്കിയ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തി ഈരാറ്റുപേട്ട പൊലീസാണ് ജയദീപിനെതിരെ കേസെടുത്തിരിക്കുന്നത്. വെളളക്കെട്ടിലിറക്കിയതുമൂലം ബസ്സിന് സംഭവിച്ച കേടുപാടുകള്‍ ശരിയാക്കാന്‍ കെ എസ് ആര്‍ ടി സിക്ക് ചിലവായത് 5,33,000 രൂപയാണ്. ജയദീപ് വെളളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രികരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവുമുണ്ടാക്കിയെന്നാണ് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് ആരോപിക്കുന്നത്.

ഈരാറ്റുപേട്ടയിലേക്ക് പോയ കെ എസ് ആര്‍ ടി സി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പളളിക്കുമുന്നിലുണ്ടായ വെളളക്കെട്ടിലിറക്കുകയായിരുന്നു  ജയദീപ് സെബാസ്റ്റ്യന്‍. വെളളക്കെട്ട് മറികടക്കാന്‍ ശ്രമിക്കുന്നതിടെ പകുതിയോളം വെളളത്തിനടയിലാവുകയും ബസിനകത്തേക്ക് വെളളം കയറുകയും ചെയ്തു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ബസിനകത്തുണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വീഡിയോ വൈറലായതിനുപിന്നാലെ ഗതാഗത മന്ത്രി ആന്റണി രാജു ഇടപെട്ട് ജയദീപിനെ സസ്‌പെന്‍ഡ് ചെയ്യുകയും ലൈസന്‍സ് റദ്ദാക്കാനുളള നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ നടപടിയെടുത്ത കെ എസ് ആര്‍ ടി സിയുടെ നടപടിയെ പരിഹസിച്ചുകൊണ്ട് ജയദീപ് സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിനാണ് തന്നെ സസ്‌പെന്‍ഡ് ചെയ്യുന്നത്. ഉരുള്‍പൊട്ടി വെളളം ഇരച്ചുവന്നപ്പോള്‍ വണ്ടി നിന്നുപോയതാണ് എന്നൊക്കെയായിരുന്നു ജയദീപ് നല്‍കിയ വിശദീകരണങ്ങള്‍.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

നടി അക്രമിക്കപ്പെട്ട സംഭവം: അന്വേഷണ ചുമതല ഷെയ്ഖ് ദര്‍വേഷ് സാഹിബിന്

More
More
Web Desk 9 hours ago
Keralam

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി; എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ സിപിഎമ്മിലേക്ക്

More
More
Web Desk 11 hours ago
Keralam

നാട്ടുഭാഷ ഇതാണെങ്കില്‍ നാട് എവിടെയാണെന്ന് കൂടി സുധാകരന്‍ പറയണം - എം സ്വരാജ്

More
More
Web Desk 14 hours ago
Keralam

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം; കെ സുധാകരനെതിരെ കേസ് എടുത്തു

More
More
Web Desk 14 hours ago
Keralam

ഓഫ്റോഡ് റേസ്; ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

More
More
Web Desk 1 day ago
Keralam

കേരളത്തിലെ പാഠപുസ്തകങ്ങളില്‍ നിന്നും ഭഗത് സിംഗിനെ ഒഴിവാക്കില്ല - മന്ത്രി വി ശിവന്‍കുട്ടി

More
More