ഞെട്ടിക്കുന്ന വാഗ്ദാനങ്ങളുമായി പ്രിയങ്ക യുപിയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇരുപത് ലക്ഷം സര്‍ക്കാര്‍ ജോലികള്‍ ഉറപ്പുവരുത്തുമെന്നു പറഞ്ഞ പ്രിയങ്ക, പ്ലസ് ടു വിജയിച്ച പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണും ബിരുദം കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂട്ടറുകളും നല്‍കുമെന്നും പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബാരാബാങ്കിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം.

ഓരോ ക്വിന്റല്‍ അരിക്കും,ഗോതമ്പിനും 2500 രൂപ, കരിമ്പ് ക്വിന്റലിന് 400 രൂപ, വൈദ്യുതി ബില്ല് പകുതിയായി കുറക്കും, കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായി എഴുതിത്തളളും തുടങ്ങി വമ്പന്‍ പ്രഖ്യാപനങ്ങളാണ് പ്രിയങ്കാ ഗാന്ധി നടത്തിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നാല്‍പ്പത് ശതമാനം സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന്  നേരത്തേ പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങളും അവസരങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും പ്രിയങ്ക പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിലൂടെ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ നേടിയെടുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കെന്ന പ്രഖ്യാപനം ജനങ്ങള്‍ ഏറ്റെടുത്തെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷമാണ് നടക്കുക. 403- അംഗ നിയമസഭയാണ് ഉത്തര്‍പ്രദേശിലേത്. 2017-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 117 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 6 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 23 hours ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 23 hours ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

More
More
National Desk 1 day ago
National

ന്യായമായ ശമ്പളം കിട്ടുമ്പോള്‍ എന്തിനാണ് നക്കാപ്പിച്ചാ? ; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

More
More