തിയേറ്ററുകള്‍ ബുധനാഴ്ച തുറക്കും ; മരക്കാര്‍ ബിഗ്‌ സ്ക്രീനില്‍ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലം അടച്ച തിയേറ്ററുകള്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ജെയിംസ് ബോണ്ട് ചിത്രം നോടൈം ടുഡൈയാണ് ആദ്യം തിയേറ്ററിലെത്തുക. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പും, നവംബര്‍ 25ന് സുരേഷ് ഗോപിയുടെ കാവലും തിയറ്ററുകളിലെത്തും.മോഹന്‍ലാല്‍ ചിത്രമായ മരക്കാര്‍ ഒ ടി ടി റിലീസായിരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. 

മരക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യാനായി 40 കോടിയോളം രൂപ അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. ചിലപ്പോള്‍ തീയേറ്റര്‍ റിലീസിനൊപ്പം ഒടിടിയില്‍ റിലീസ് ഉണ്ടായേക്കാം. തിയേറ്ററില്‍ റിലീസ് ചെയ്യാത്ത സാഹചര്യം ഉണ്ടാവില്ല. ക്രിസ്മസിന് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണെന്നും ലബര്‍ട്ടി ബഷീര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവിലെ സാഹചര്യത്തില്‍ 50% ആളുകള്‍ക്കാണ് തിയേറ്ററില്‍ പ്രവേശന അനുമതിയുണ്ടായിരിക്കുക. അതോടൊപ്പം രണ്ട്ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആറ് മാസത്തിന് ശേഷം തിയേറ്ററുകള്‍ തുറക്കാനുള്ള തീരുമാനത്തെ വലിയ ആശ്വാസത്തോടെയാണ് തിയേറ്റര്‍ ഉടമകള്‍ കാണുന്നത്. അതേസമയം, 50% സീറ്റിങ്ങിലും, വാക്സിന്‍ നയത്തിലും മാറ്റം വരുത്തണമെന്ന് തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 weeks ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More