ഷാറൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാരയാവും- എന്‍ സി പി നേതാവ് ഛഗന്‍ ബുജ്പല്‍

ബീഡ്: ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ഷാറൂഖ് ഖാന്റെ മകന്‍ അറസ്റ്റിലായ സംഭവത്തില്‍ ബിജെപിയെ പരിഹസിച്ച് എന്‍ സി പി നേതാവും മഹാരാഷ്ട്രാ ഭക്ഷ്യമന്ത്രിയുമായ ഛഗന്‍ ബുജ്പല്‍. ഷാറൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ഉടന്‍ തന്നെ മയക്കുമരുന്ന് പഞ്ചസാരയാവുമെന്ന് ഛഗന്‍ ബുജ്പല്‍ പറഞ്ഞു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വന്‍ തോതില്‍ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു എന്നാല്‍ ആ കേസ് അന്വേഷിക്കാനല്ല ഷാറൂഖ് ഖാനെ വേട്ടയാടാനാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് താല്‍പ്പര്യമെന്നും മന്ത്രി കുറ്റപ്പെടുത്തി.

ആര്യന്റെ വിഷയത്തില്‍ ഷാറൂഖ് ഖാനെ വേട്ടയാടുന്നതിനെതിരെ നേരത്തെ തന്നെ ശിവസേനയും എന്‍ സി പിയും രംഗത്തെത്തിയിരുന്നു.  ഗുജറാത്തില്‍ 3000 കിലോ ഹെറോയിന്‍ പിടിച്ചെടുത്ത വിഷയം അന്വേഷിക്കുന്നതിനുപകരം ഷാറൂഖ് ഖാനെ ബിജെപിയും മാധ്യമങ്ങളും വേട്ടയാടുകയാണ് എന്നാണ് ശിവസേന ആരോപിച്ചത്. ഷാറൂഖ് ഖാന് നിരവധി സിനിമാ താരങ്ങളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം മയക്കുമരുന്ന് കേസിലെ ആര്യന്റെ ജാമ്യാപേക്ഷ കോടതി നാലാമതും തളളിയിരുന്നു. മുംബൈയിലെ പ്രത്യേക എന്‍ ഡി പി എസ് കോടതിയാണ് ആര്യന്റെ ജാമ്യാപേക്ഷ തളളിയത്. ജാമ്യം ലഭിക്കാത്തതിനാല്‍ ആര്യന് ഇനിയും മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ തുടരേണ്ടിവരും. ആര്യന്‍റെ കൈയില്‍ നിന്നും ലഹരിമരുന്നുകള്‍ കണ്ടെത്തിയില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ആര്യന് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തിയതിനാലാണ്  ജാമ്യം അനുവദിക്കാതിരുന്നത്. 

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്. 13 ഗ്രാം കൊക്കെയ്‌നും 21 ഗ്രാം ചരസും 22 എംഡിഎംഎ ഗുളികകളും 5 ഗ്രാം എംഡിയുമാണ് കപ്പലില്‍ നിന്ന് പിടിച്ചെടുത്തത്. ആര്യന്‍ ഖാന്റെ ലെന്‍സ് കെയ്സില്‍ നിന്നാണ് മരുന്ന് കണ്ടെത്തിയതെന്നും 1.33 ലക്ഷം രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും എന്‍സിബി കോടതിയെ അറിയിച്ചിരുന്നു. ആര്യന്‍ ഖാനും സുഹൃത്തുക്കളും മയക്കുമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുകളുണ്ടെന്നും എന്‍സിബി കോടതില്‍ പറഞ്ഞിരുന്നു. 

Contact the author

National Desk

Recent Posts

National Desk 10 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 10 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 13 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 15 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More