പൊലീസില്‍ വിശ്വാസമില്ല, കുഞ്ഞിനുവേണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ തിരിച്ചുകിട്ടാനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ. പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും താന്‍ നിരന്തരം പരാതി നല്‍കിയിട്ടും നിരുത്തരവാദിത്വപരമായാണ് പൊലീസ് വിഷയത്തെ സമീപിച്ചതെന്നും അനുപമ ആരോപിച്ചു. അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന പൊലീസിന്റെ റിപ്പോര്‍ട്ട് തെറ്റാണ്. താന്‍ ഏപ്രിലില്‍ നല്‍കിയ പരാതിയില്‍ സെപ്റ്റംബറിലാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. തന്റെ അച്ഛനെതിരെ കേസെടുക്കാന്‍ അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു എന്നിട്ടും പൊലീസ് നടപടിയെടുത്തില്ല. തന്നെ കാണാനില്ലെന്ന് പറഞ്ഞ് അച്ഛന്‍ നല്‍കിയ പരാതില്‍ കാണിച്ച ആവേശം കുഞ്ഞിനെ കാണാനില്ലെന്ന് താന്‍ പരാതി നല്‍കിയപ്പോള്‍ പൊലീസ് കാണിച്ചില്ലെന്നും അനുപമ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായി ഇന്നലെ മുതല്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാരമാരമിരിക്കുകയാണ് അനുപമയും ഭര്‍ത്താവ് അജിത്തും. സമരം ആരംഭിക്കുന്നതിനുമുന്‍പ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കുഞ്ഞിനെ തിരികെ ലഭിക്കുന്നതുവരെ നിയമസഹായം ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. ശിശുക്ഷേമ സമിതിക്കും വനിതാ ശിശുവികസന ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു. വഞ്ചിയൂര്‍ കുടുംബക്കോടതിയിലാണ് ദത്തുനടപടികളില്‍ അന്തിമ വിധി പുറപ്പെടുവിക്കാനിരിക്കുന്നത്. കുഞ്ഞിന്റെ അമ്മ അവകാശവാദമുന്നയിച്ച് വന്നിട്ടുണ്ടെന്നും തല്‍ക്കാലം നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടുക.
Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More
Web Desk 4 days ago
Keralam

കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ സിപിഎം കയ്യും കാലുമിട്ട് അടിക്കുകയാണ്- പി കെ കുഞ്ഞാലിക്കുട്ടി

More
More