പാക്കിസ്ഥാനും ചൈനയും ഇന്ത്യയോട് നിഴല്‍ യുദ്ധം നടത്തുകയാണെന്ന് വിപിന്‍ റാവത്ത്

ഡല്‍ഹി: ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ചൈനക്കും പാകിസ്ഥാനും എതിരെ രൂക്ഷവിമര്‍ശനവുമായി സംയുക്ത സൈനീക മേധാവി വിപിന്‍ റാവത്ത്. ചൈനയും, പാകിസ്ഥാനും ഇന്ത്യയോട് നിഴല്‍ യുദ്ധം നടത്തുകയാണെന്നും രാജ്യത്തിന്‍റെ സുരക്ഷക്കായി എല്ലാവരും സഹകരിക്കണമെന്നും വിപിന്‍ റാവത്ത് പറഞ്ഞു. 

കശ്മീര്‍ താഴ്വരയുടെ സമാധാനം നശിപ്പിക്കാനാണ് ചൈനയും, പാകിസ്ഥാനും ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായാണ് ഇന്ത്യയോട് അവര്‍ നിഴല്‍ യുദ്ധം നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം. പുറത്ത് നിന്നും വരുന്നവരെയും പോകുന്നവരെയും കര്‍ശനമായി നിരീക്ഷിക്കും. ഇതിന്‍റെ ബുദ്ധിമുട്ട് സാധാരണക്കാരായ ജനങ്ങള്‍ക്കും, ടൂറിസ്റ്റുകള്‍ക്കുമുണ്ടാകും. അതിര്‍ത്തികളില്‍ പരിശോധന കടുപ്പിക്കും. രാജ്യത്തിന്‍റെ സുരക്ഷ നമ്മുടെ കൈകളിലാണ്. ആരും നമ്മുടെ പ്രതിരോധത്തിന് വരില്ല, നമ്മൾ സ്വയം പ്രതിരോധിക്കണം - വിപിന്‍ റാവത്ത് പറഞ്ഞു. 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രമണത്തില്‍ സാധാരണക്കാരായ നിരവധിയാളുകളുടെ ജീവന്‍ നഷടമായിരുന്നു. ഈ സാഹചര്യത്തിലാണ് സൈന്യം പ്രതിരോധ നടപടികള്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനീകരും മരണപ്പെടുകയുണ്ടായി. ഇതോടനുബന്ധിച്ച്  അതിര്‍ത്തികളില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കശ്മീര്‍ താഴ്വര സംഘര്‍ഷഭരിതമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനത്തിനായി കാശ്മീരില്‍ എത്തിയിരിക്കുന്നത്. അമിത് ഷാ താമസിക്കുന്ന ഗുപ്കര്‍ റോഡിലെ രാജ്ഭവന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സ്‌നൈപ്പര്‍മാരെയും ഷാര്‍പ്പ് ഷൂട്ടര്‍മാരെയും ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Contact the author

National Desk

Recent Posts

National Desk 22 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 22 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More