സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും, പ്ലസ്‌ വണ്‍ പ്രതിസന്ധിക്ക് പരിഹാരം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്ലസ്‌ വണ്‍ സീറ്റ് വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സീറ്റുകളുടെ എണ്ണം വലിയതോതില്‍ കുറവുള്ള  50 താലൂക്കുകളിൽ സീറ്റുകള്‍ വർധിപ്പിക്കുമെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 5812 പേർക്ക് ഉദ്ദേശിച്ച കോഴ്സ് പ്ലസ്‌ വണ്ണിന് കിട്ടിയില്ലെന്നും ഇക്കാര്യം പരിഗണിച്ചാണ് സീറ്റ് വര്‍ധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്ലസ് വൺ സീറ്റുകൾ 10 ശതമാനം മുതൽ 20 ശതമാനം വരെ കൂട്ടും. താത്കാലിക സയൻസ് ബാച്ചുകള്‍ അനുവദിക്കും. 20% സീറ്റ് വര്‍ധനവ് നല്‍കിയ ജില്ലകളിലും കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടാത്ത സാഹചര്യമാണുള്ളതെങ്കില്‍ ആ ജില്ലകളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ 10% സീറ്റ് വര്‍ധനക്ക് അനുമതി നല്‍കും. താലൂക്ക് അടിസ്ഥാനത്തിൽ ഒഴിവുള്ള പ്ലസ്  വൺ സീറ്റിൻ്റെ കണക്കെടുത്തിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും. സീറ്റ് വര്‍ധിപ്പിച്ച ശേഷവും പരിഹാരമായില്ലെങ്കില്‍ സപ്ലിമെന്‍റ് അലോട്ട്മെന്‍റുകള്‍ പ്രസിദ്ധീകരിക്കും- മന്ത്രി പറഞ്ഞു.

പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധിപ്പിച്ചിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More