അനുപമക്ക് ആശ്വാസം; ദത്ത് നടപടികള്‍ കോടതി സ്‌റ്റേ ചെയ്തു

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമക്ക് അനുകൂലമായി കോടതി വിധി. ദത്ത് നടപടികള്‍ കോടതി സ്‌റ്റേ ചെയ്തു. തിരുവനന്തപുരം കുടുംബക്കോടതിയാണ് ദത്തുനടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. കേസിലെ തുടര്‍നടപടികള്‍ കോടതിയെ അറിയിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്നും കോടതി പൊലീസിന് നിര്‍ദേശം നല്‍കി.

കുഞ്ഞിന്റെ അമ്മ അനുപമയാണെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. അതിനായി ചിലപ്പോള്‍ ഡി എന്‍ എ പരിശോധന നടത്തേണ്ടിവരും. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ സമര്‍പ്പിച്ചതാണോ എന്ന വിഷയത്തിലും വ്യക്തത ആവശ്യമാണെന്നും കോടതി പറഞ്ഞു. കുഞ്ഞിന്റെ ദത്തുനടപടികള്‍ പൂര്‍ത്തിയായി അന്തിമ ഉത്തരവ് കോടതി ഇന്ന് പുറപ്പെടുവിക്കാനിരിക്കെയാണ് കുഞ്ഞിന്റെ അമ്മ അവകാശവാദമുന്നയിച്ച് എത്തിയിട്ടുണ്ടെന്നും ദത്ത് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോടതിവിധിയില്‍ ആശ്വാസമുണ്ടെന്ന് അനുപമ പറഞ്ഞു. നവംബര്‍ ഒന്നിന് തനിക്ക് അനുകൂലമായ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യഘട്ടത്തില്‍ തന്നെ ഈ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ കുഞ്ഞ് ഇപ്പോള്‍ തന്റെ കൂടെ ഉണ്ടാവുമായിരുന്നെന്നും വൈകിയെങ്കിലും കാര്യങ്ങള്‍ ശരിയായി വരുന്നതില്‍ സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More