യു എസില്‍ ഇന്ത്യന്‍ നിര്‍മ്മിത പെര്‍ഫ്യൂം ഉപയോഗിച്ചവരില്‍ അപൂര്‍വ്വരോഗം

വാഷിംഗ്‌ടണ്‍: യു എസില്‍ ഇന്ത്യന്‍ നിര്‍മ്മിത പെര്‍ഫ്യൂം ഉപയോഗിച്ചവരില്‍ മെലിയോഡിയോസിസ് എന്ന അപൂര്‍വ്വരോഗം. 'ബെറ്റര്‍ ഹോംസ് ആന്‍ഡ് ഗാര്‍ഡന്‍സ് പെര്‍ഫ്യൂ'മിലാണ് രോഗകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഈ പെര്‍ഫ്യൂം ഉപയോഗിച്ചവരില്‍ രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബര്‍കോള്‍ഡേരിയ സ്യൂഡോമെല്ലിയെന്ന ബാക്ടീരിയെയാണ് അപൂര്‍വ രോഗത്തിന്‍റെ കാരണം. 

മലിനമായ മണ്ണിലും ജലത്തിലുമാണ് ബര്‍കോള്‍ഡേരിയ സ്യൂഡോമെല്ലി ബാക്ടീരിയ കാണപ്പെടുക. ഈ രോഗാണുക്കള്‍ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് മെലിയോഡിയോസിസ്.  ഇത് മനുഷ്യരെയും, മൃഗങ്ങളെയും ഒരുപോലെ ബാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സാധാരണയായി തെക്ക് കിഴക്ക് ഏഷ്യ, വടക്കന്‍ ഓസ്ട്രേലിയ എന്നിവടങ്ങളിലാണ് ഈ രോഗം കാണപ്പെടുക. ഈ സാഹചര്യത്തിലാണ് യു എസ് രോഗാണുവിന്‍റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചത്. അന്വേഷണത്തിനൊടുവില്‍ പെര്‍ഫ്യൂമാണ് അപകടത്തിന്‍റെ കാരണമെന്ന് കണ്ടെത്തുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മെലിയോഡിയോസിസ് എന്ന രോഗത്തിന്‍റെ ലക്ഷണം പൊതുവേ ക്ഷയരോഗത്തിന്റെയോ ന്യുമോണിയയുടെയോ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ആഴ്ചക്കള്‍ക്ക്‌ ശേഷം മാത്രമേ രോഗലക്ഷണങ്ങള്‍ കാണിക്കുകയുള്ളു. ഇതുമൂലം പലപ്പോഴും ആളുകളുടെ ജീവന്‍ നഷ്ടപ്പെടാനും ഇടയാകുന്നു. ചുമ, ശക്തമായ പനി, ശ്വാസം മുട്ടല്‍, സന്ധി വേദന, മസ്തിഷ്ക്കത്തില്‍ അണുബാധ, അപസ്മാരം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. യു എസിന് പുറമേ തായ്‌ലാന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍, വടക്കന്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഇപ്പോള്‍ മെലിയോഡിയോസിസ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 

Contact the author

International Desk

Recent Posts

Web Desk 1 month ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
Web Desk 2 months ago
Health

മധുരം കഴിക്കുന്ന ശീലം കുറയ്ക്കണോ? ; ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ

More
More
Web Desk 8 months ago
Health

മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

More
More
International 11 months ago
Health

അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

More
More
Web Desk 11 months ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

More
More
Web Desk 1 year ago
Health

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More