''മുഹമ്മദ് ഷമീ, അവരുടെ മനസ് നിറയെ വെറുപ്പാണ്, അവരോട് ക്ഷമിക്കൂ- രാഹുല്‍ ഗാന്ധി

ഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഞങ്ങളെല്ലാവരും കൂടെയുണ്ട് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ''മുഹമ്മദ് ഷമീ, അവരുടെ മനസ് നിറയെ വെറുപ്പാണ്, അവരോട് ക്ഷമിക്കൂ. ഞങ്ങളെല്ലാവരും നിങ്ങളുടെ കൂടെയുണ്ട്''-രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റതിനുപിന്നാലെ ഷമിക്കെതിരെ വലിയ തോതിലുളള വിദ്വേഷ പ്രചാരണങ്ങളും സൈബര്‍ ആക്രമണങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഞായറാഴ്ച്ച നടന്ന ട്വന്റി 20 വേള്‍ഡ് കപ്പില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പെട്ടത്. ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യ പാക്കിസ്ഥാനോട് തോല്‍വിയേറ്റുവാങ്ങുന്നത്. മത്സരത്തിനുപിന്നാലെ ഷമി മുസ്ലീമാണെന്നും പാക്കിസ്ഥാനോട് പണം വാങ്ങി ഷമിയാണ് കളിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് എന്നും തുടങ്ങി അങ്ങേയറ്റം വര്‍ഗീയ കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഒരു പ്രത്യേക വിഭാഗത്തില്‍ നിന്നുണ്ടായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഷമിയെ പിന്തുണച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഇര്‍ഫാന്‍ പത്താന്‍, വീരേന്ദര്‍ സേവാഗ് തുടങ്ങി സിനിമാ, ക്രിക്കറ്റ്, രാഷ്ട്രീയ മേഖലകളില്‍നിന്നുളള നിരവധിപേരാണ് രംഗത്തെത്തിയത്. നാം ഇന്ത്യയെ പിന്തുണക്കുമ്പോള്‍ ടീമിലെ എല്ലാവരെയുമാണ് പിന്തുണക്കുന്നത്. മുഹമ്മദ് ഷമി ഒരു ലോകോത്തര ബൗളറാണ്. ഏത് കായികതാരത്തിനുമുണ്ടാകുന്ന ഒരു മോശം ദിവസം അദ്ദേഹത്തിനുമുണ്ടായി. ഞാന്‍ ഇന്ത്യന്‍ ടീമിനും ഷമിക്കുമൊപ്പമാണ് എന്നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 8 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 10 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 11 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More