മുല്ലപ്പെരിയാറിലെ ജലം 138 അടിയായി നിലനിര്‍ത്താന്‍ തമിഴ്‌നാട് സമ്മതിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയില്‍ നിലനിര്‍ത്താന്‍ തമിഴ്‌നാട് സമ്മതിച്ചുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. അണക്കെട്ടിലെ വെളളം 138 അടിയിലേക്കെത്തിയാല്‍ സ്പില്‍വേ വഴി ഒഴുക്കിവിടാമെന്ന് തമിഴ്‌നാട് ഇന്നലെ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ സമ്മതിച്ചതായി മന്ത്രി അറിയിച്ചു. ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. ഇതിനെ എതിര്‍ത്ത കേരളം ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.

കേരളത്തില്‍ തുലാമഴയെത്തുന്നതോടുകൂടി അണക്കെട്ടിലെ ജലനിരപ്പ് ഉയരും. അത് ഒഴുക്കിക്കളയേണ്ടി വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാവും ജലമെത്തുക എന്ന് കേരളം പറഞ്ഞു. അതിനെത്തുടര്‍ന്നാണ് ശനിയാഴ്ച്ചവരെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്താമെന്നും ജലനിരപ്പ് വര്‍ധിച്ചാല്‍ സ്പില്‍വേ വഴി ഒഴുക്കിക്കളയാമെന്നും തമിഴ്‌നാട് അറിയിച്ചത്. ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങളും തീരുമാനങ്ങളും മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.60 അടിയായി തുടരുകയാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് നിലവില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ ഇപ്പോഴുള്ളത് ചില ആളുകള്‍ ഉണ്ടാക്കിയ പ്രശ്നമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലയാളുകള്‍ തെറ്റായ പ്രചരണമാണ് നടത്തുന്നത്. ഇതൊന്നും വസ്തുതകളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന പ്രചാരണങ്ങളല്ല. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ ആളുകളില്‍ ഭീതി പരത്തുന്നതാണ്. അത് അവസാനിപ്പിക്കണം. തെറ്റായ പ്രാചാരണം നടത്തുന്നവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More